സ്റ്റാർമറെ ഇന്ത്യയിലേക്കു ക്ഷണിച്ച് മോദി
സ്റ്റാർമറെ ഇന്ത്യയിലേക്കു ക്ഷണിച്ച് മോദി
Sunday, July 7, 2024 12:36 AM IST
ന്യൂ​ഡ​ൽ​ഹി: ​ബ്രി​ട്ട​നി​ലെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി കീ​യ​ർ സ്റ്റാ​ർ​മ​റു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി.

ഇ​ന്ത്യ​ക്കും ബ്രി​ട്ട​നും ഒ​രു​പോ​ലെ ഗു​ണം ചെ​യ്യു​ന്ന സ്വ​ത​ന്ത്ര വാ​ണി​ജ്യക​രാ​ർ എ​ത്ര​യും വേ​ഗം യാ​ധാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന തി​ൽ ഇ​രു​വ​രും ഏ​കാ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ചു. സ്റ്റാ​ർ​മ​റു​ടെ വ​ൻ വി​ജ​യ​ത്തി​ൽ മോ​ദി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.


ഇ​ന്ത്യ​യ്ക്കും ബ്രി​ട്ട​നും ഇ​ട​യി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം ഇ​രു​വ​രും അ​നു​സ്മ​രി​ച്ചു. ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലു​ള്ള പ്ര​തി​ജ്ഞ​ാബ​ദ്ധ​ത ആ​വ​ർ​ത്തി​ച്ചു. എ​ത്ര​യും വേ​ഗം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ സ്റ്റാ​ർ​മ​റെ മോ​ദി ക്ഷ​ണി​ച്ച​താ​യും ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.