അതേസമയം, പരീക്ഷാ നടത്തിപ്പുകാരായ ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ)യുടെ പിഴവുകൾ പരിശോധിക്കാൻ ഐഎസ്ആർഒ മുൻ ചെയർമാൻ അധ്യക്ഷനായ ഉന്നതതല സമിതി രൂപീകരിച്ചതായും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നേരത്തേ നിശ്ചയിച്ചതുപ്രകാരം ഇന്നുമുതൽ മെഡിക്കൽ പ്രവേശന നടപടികൾ ആരംഭിക്കും.
നീറ്റ് പിജി ഓഗസ്റ്റ് 11ന് ന്യൂഡൽഹി: മെഡിക്കൽ പിജി പ്രവേശനപരീക്ഷയായ നീറ്റ് (പിജി) 2024 പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 11ന് രണ്ടു ഷിഫ്റ്റുകളായി പരീക്ഷ നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) അറിയിച്ചു. നീറ്റ് (യുജി) പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള ക്രമക്കേടുകളെത്തുടർന്നാണ് ജൂണ്‍ 23 ന് നടത്തേണ്ടിയിരുന്ന നീറ്റ് പിജി പരീക്ഷയും മാറ്റിവച്ചത്.