മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് സർക്കാർ സഹായം പ്രഖ്യാപിച്ചത്. ഇതു തീരെ കുറവാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇന്നലെ ഡൽഹിയിൽനിന്നു റോഡ് മാർഗം അലിഗഡിലെത്തിയ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കണ്ടശേഷമാണ് രാഹുൽ ദുരന്തസ്ഥലമായ ഹാത്രസിലേക്കു പോയത്.
കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായ്, ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ, പാർട്ടി വക്താവ് സുപ്രിയ ശ്രീനേറ്റ്, മറ്റു നേതാക്കൾ എന്നിവർക്കൊപ്പമാണ് രാഹുൽ ഹാത്രസിലെത്തിയത്.