ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കേജരിവാൾ സമർപ്പിച്ച ജാമ്യഹർജിയിൽ ഡൽഹി ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയച്ചു.
ജാമ്യത്തിനായി കേജരിവാൾ കീഴ്ക്കോടതിയെ സമീപിക്കണമെന്ന സിബിഐയുടെ വാദം ഹൈക്കോടതി നേരത്തേ അംഗീകരിച്ചിരുന്നു. എന്നാൽ, വാദത്തിനിടെ കേജരിവാൾ നേരിട്ടു ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കാൻ പിന്നീട് കോടതി തീരുമാനിക്കുകയായിരുന്നു. ഈ മാസം 17ന് ഹർജിയിൽ വാദം കേൾക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.