യെദിയൂരപ്പയ്ക്കെതിരേ പീഡന പരാതി നൽകിയ വീട്ടമ്മ ചികിത്സയിലിരിക്കേ മരിച്ചു
യെദിയൂരപ്പയ്ക്കെതിരേ പീഡന പരാതി നൽകിയ വീട്ടമ്മ ചികിത്സയിലിരിക്കേ മരിച്ചു
Tuesday, May 28, 2024 1:28 AM IST
ബം​ഗ​ളൂ​രു: ബി​ജെ​പി കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അം​ഗ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​യ്ക്കെ​തി​രേ പോ​ക്സോ കേ​സ് ന​ൽ​കി​യ വീ​ട്ട​മ്മ ചി​കി​ത്സ​യി​ലി​രിക്കേ മ​രി​ച്ചു.

അ​ർ​ബു​ദം ഉ​ൾ​പ്പെ​ടെ വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്കു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​ർ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണു ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി ര​ണ്ടി​ന് മ​ക​ളു​മൊ​ത്ത് യെ​ദി​യൂ​ര​പ്പ​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ മ​ക​ളെ അ​ദ്ദേ​ഹം പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു വീ​ട്ട​മ്മ സ​ദാ​ശി​വ​ന​ഗ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി.

ഇ​തോ​ടെ യെ​ദി​യൂ​ര​പ്പ​യ്ക്കെ​തി​രേ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തു വ​ലി​യ രാ​ഷ്‌​ട്രീ​യ​വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ചി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​ൾ​പ്പെ​ടെ 50 ഓ​ളം പേ​ർ​ക്കെ​തി​രേ​യും വീ​ട്ട​മ്മ സ​മാ​ന പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി.


അ​ധി​കൃ​ത​ർ​ക്കെ​തി​രേ​യും സ്വാ​ധീ​ന​മു​ള്ള​വ​ർ​ക്കെ​തി​രേ​യും കേ​സ് ഫ​യ​ൽ ചെ​യ്യു​ന്ന​ത് പ​രാ​തി​ക്കാ​രി​യു​ടെ പ​തി​വാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. അ​മ്മ​യും മ​ക​ളും സ​ഹാ​യം തേ​ടി ത​ന്നെ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റെ കാ​ണാ​ൻ പ​റ​ഞ്ഞ് അ​വ​രെ താ​ൻ അ​യ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും യെ​ദി​യൂ​ര​പ്പ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.