ക​​​​ൽ​​​​പ്പ​​​​റ്റ: വ​​​​യ​​​​നാട്ടിൽ മേ​​​​പ്പാ​​​​ടി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ അ​​​​ട്ട​​​​മ​​​​ല​​​​യി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​ദി​​​​വാ​​​​സി യു​​​​വാ​​​​വ് കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

അ​​​​ട്ട​​​​മ​​​​ല ഏ​​​​റാ​​​​ട്ട് ചോ​​​​ല​​​​നാ​​​​യ്ക്ക ഉ​​​​ന്ന​​​​തി​​​​യി​​​​ലെ ക​​​​റു​​​​പ്പ​​​​ൻ-​​​​ബി​​​​ന്ദു ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ൻ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​നാ​​​​ണ് (26) ​മ​​​​രി​​​​ച്ച​​​​ത്. ത​​​​ല​​​​യുടെ പി​​​​ൻ​​​​ഭാ​​​​ഗം ത​​​​ക​​​​ർ​​​​ന്ന് ത​​​​ല​​​​ച്ചോ​​​​ർ പു​​​​റ​​​​ത്തു​​​​വ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​യി​​​​രു​​​​ന്നു മൃ​​​​ത​​​​ദേ​​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഉ​​​​പ്പൂ​​​​റ്റി​​​​യ​​​​ട​​​​ക്കം ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ മ​​​​റ്റു ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു.

പു​​​​ഞ്ചി​​​​രി​​​​മ​​​​ട്ടം ഉ​​​​രു​​​​ൾ ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​മാ​​​​ണ് അ​​​​ട്ട​​​​മ​​​​ല. ഹാ​​​​രി​​​​സ​​​​ണ്‍ മ​​​​ല​​​​യാ​​​​ളം ക​​​​ന്പ​​​​നി​​​​യു​​​​ടെ തേ​​​​യി​​​​ല​​​​ത്തോ​​​​ട്ട​​​​ത്തി​​​​ലൂടെ ഉ​​​​ന്ന​​​​തി​​​​യി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ഴി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​ണു ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​നെ മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

ഏ​​​​റാ​​​​ട്ടു​​​​കു​​​​ണ്ട് ഉ​​​​ന്ന​​​​തി​​​​യി​​​​ൽ നി​​​​ല​​​​വി​​​​ൽ നാ​​​​ലു കു​​​​ടും​​​​ബ​​​​ങ്ങ​​​​ളാ​​​ണു താ​​​​മ​​​​സി​​​ക്കു​​​ന്ന​​​ത്. ഇ​​​​വി​​​​ടെ​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തി​​​​ൽ മൂ​​​​ന്നു കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ഉ​​​​രു​​​​ൾ​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ എ​​​​സ്റ്റേ​​​​റ്റ് പാ​​​​ടി​​​​യി​​​​ലേ​​​​ക്കു മാ​​​​റി​​​​യി​​​​രു​​​​ന്നു. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​നാ​​​​യ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ ഇ​​​​ട​​​​യ്ക്ക് എ​​​​സ്റ്റേ​​​​റ്റ് പാ​​​​ടി​​​​യി​​​​ലും താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്നു.


കൂ​​​​ലി​​​​പ്പ​​​​ണി​​​​ക്കു വി​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​ന് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഉ​​​​ന്ന​​​​തി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​നെ കാ​​ണാ​​നി​​ല്ലെ​​ന്ന കാ​​ര്യം ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നുള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് മൃതദേഹം ക​​​​ണ്ട​​​​ത്.

രാ​​​​ത്രി എ​​​​ട്ടി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നിര​​​​യാ​​​​യ​​​​തെ​​​​ന്നാ​​​ണ് അ​​​​നു​​​​മാ​​​​നം.​​​ ചൂ​​​​ര​​​​ൽ​​​​മ​​​​ല​​​​യി​​​​ൽ രാ​​​​ത്രി ഏ​​​​ഴോ​​​​ടെ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​നെ ക​​​​ണ്ട​​​​വ​​​​രു​​​​ണ്ട്. ചൂ​​​​ര​​​​ൽ​​​​മ​​​​ല​​​​യി​​​​ൽ സൈ​​​​ന്യം പ​​​​ണി​​​​ത ബെ​​​​യ്‌​​​ലി പാ​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം ര​​​​ണ്ടു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ മാ​​​​റി​​​​യാ​​​​ണ് അ​​​​ട്ട​​​​മ​​​​ല.

ഇ​​​​വി​​​​ടെ​​​​നി​​​​ന്ന് ഉ​​​​ന്ന​​​​തി​​​​യി​​​​ലേ​​​​ക്ക് ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ന​​​​ടു​​​​ത്ത് ദൂ​​​​ര​​​​മു​​​​ണ്ട്. നി​​​​ല​​​​ന്പൂ​​​​ർ വ​​​​ന​​​​ത്തോ​​​​ടു ചേ​​​​ർ​​​​ന്ന പ്ര​​​​ദേ​​​​ശ​​​​മാ​​​​ണ് അ​​​​ട്ട​​​​മ​​​​ല. നൂ​​​​ൽ​​​​പ്പു​​​​ഴ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട കാ​​​​പ്പാ​​​​ട് ഉ​​​​ന്ന​​​​തി​​​​ക്കു സ​​​​മീ​​​​പം നീ​​​​ല​​​​ഗി​​​​രി വെ​​​​ള്ള​​​​രി ഉ​​​​ന്ന​​​​തി​​​​യി​​​​ലെ മ​​​​നു (45) തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി​​​​കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ ഞെ​​​​ട്ട​​​​ലി​​​​ൽ​​​​നി​​​​ന്നു വ​​​​യ​​​​നാ​​​​ട് മോ​​​​ചി​​​​ത​​​​മാ​​​​കും​​​​മു​​​​ന്പാ​​​​ണ് അ​​​​ട്ട​​​​മ​​​​ല​​​​യി​​​​ലെ ദു​​​​ര​​​​ന്തം.