കേരള ലോട്ടറി കേരളത്തിനു പുറത്ത് വിൽക്കാൻ അനുവദിക്കില്ല: വി.ഡി. സതീശൻ
Thursday, February 13, 2025 3:15 AM IST
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐഎൻടിയുസി) സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ നിയമ പരിഷ്ക്കരണം പിൻവലിക്കുകയും സാധാരണ വിൽപ്പനക്കാർക്ക് ടിക്കറ്റ് ലഭ്യത വർധിപ്പിക്കുകയും വേണമെന്ന് സതീശൻ പറഞ്ഞു. ധർണയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, യുഡിഎഫ് കൺവീനർ എം. എം. ഹസൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.