കാട്ടുപന്നി കുറുകേ ചാടി; ബൈക്ക് യാത്രക്കാരനു ഗുരുതര പരിക്ക്
Thursday, February 13, 2025 3:15 AM IST
അടൂർ: കാട്ടുപന്നി കുറുകേ ചാടി ബൈക്ക് മറിഞ്ഞ് യാത്രക്കാരനു ഗുരുതര പരിക്ക്. കടമ്പനാട് ഏഴാംമൈൽ പനംപെട്ടി രതീഷ് ഭവനത്തിൽ രതീഷ് പിള്ളയ്ക്കാണ് (38) പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ രതീഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലാണ്. ചൊവ്വാഴ്ച രാത്രി ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയപാതയിൽ നെല്ലുമുകൾ സ്കൂളിനു സമീപമായിരുന്നു സംഭവം.