അധ്യാപക ഒഴിവുകളിൽ താത്കാലിക നിയമനത്തിന് നിർദേശം നല്കിയതായി മന്ത്രി
Thursday, February 13, 2025 3:15 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ അധ്യാപക ഒഴിവുകളിൽ താത്കാലിക നിയമനം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു.
തോട്ടത്തിൽ രവീന്ദ്രന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പിഎസ്സി റാങ്ക് ലിസ്റ്റുണ്ടെങ്കിലും കേസുകളുള്ളതിനാൽ നിയമനം നടക്കുന്നില്ല. മെഡിക്കൽ കോളജുകളിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.