വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
Thursday, February 13, 2025 3:15 AM IST
കൽപ്പറ്റ: വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. വന്യമൃഗ ആക്രമണത്തിൽ തുടർച്ചയായി ആളുകൾ കൊല്ലപ്പെടുന്നതിനെ സർക്കാർ ഗൗരവത്തോടെ കാണാത്തതിലും പരിഹാര നടപടികൾ സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് ഹർത്താൽ ആഹ്വാനമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, കണ്‍വീനർ പി.ടി. ഗോപാലക്കുറപ്പ് എന്നിവർ അറിയിച്ചു.
രാവിലെ
ആറു മുതൽ വൈകുന്നേരം ആറു വരെയാണു ഹർത്താൽ. അവശ്യസേവനങ്ങളെയും പരീക്ഷ,
വിവാഹം, പള്ളിക്കുന്ന് പെരുന്നാൾ യാത്രകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.