ADVERTISEMENT
ADVERTISEMENT
13
Thursday
February 2025
1:07 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
ADVERTISEMENT
Kerala News
Click here for detailed news of all items
Kerala News
വന്യജീവി സംരക്ഷണ നിയമം; അറുതിവരുത്തേണ്ട സമയം അതിക്രമിച്ചു:ഫ്രാൻസിസ് ജോർജ്
Thursday, February 13, 2025 3:15 AM IST
X
കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന വന്യമൃഗ ആക്രമണത്തിന് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. എന്നാൽ ഭേദഗതി ആവശ്യമില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനത്തിന്റെ സാഹചര്യം മനസിലാക്കി ചീഫ് വൈൽഡ് ലൈഫ് വാർഡന് തീരുമാനമെടുക്കാൻ കഴിയും. ഇക്കാര്യം കേരളത്തെ പ്രത്യേകം അറിയിച്ചിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നത്. എന്നാൽ ഇതിനായി പ്രത്യേക നടപടിക്രമം ഉണ്ട്. അതനുസരിച്ചേ പ്രവർത്തിക്കാൻ സാധിക്കൂവെന്നാണ് സംസ്ഥാനസർക്കാരിന്റെ വിശദീകരണം.
കാലാനുസൃതമായ ഭേദഗതി അനിവാര്യം: എൻ.കെ. പ്രേമചന്ദ്രൻ
നിലവിലുള്ള നിയമം പലകാര്യങ്ങളിലും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഫലപ്രദമായി വിനിയോഗിക്കുന്നില്ല എന്നതു പ്രധാനപ്പെട്ട പ്രശ്നമാണ്. മനുഷ്യന്റെ സ്വത്തിനും ജീവനും ഭീഷണിയായ മൃഗങ്ങളെ കൊല്ലാനും മറ്റുമുള്ള നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. നിർഭാഗ്യവശാൽ സർക്കാരുകൾ അതു വിനിയോഗിക്കുന്നില്ല എന്നതാണ് വസ്തുത. മുൻകാലങ്ങളിൽ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് കിടങ്ങുകൾ, ഫെൻസിംഗ് പോലുള്ള ഫലപ്രദമായ സംവിധാനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു പ്രവർത്തങ്ങളും ഇപ്പോൾ നടക്കുന്നില്ല.
നിയമങ്ങൾ മരണവാറന്റായി മാറുന്നു: കെ. സുധാകരൻ
മനുഷ്യജീവനേക്കാൾ വലുതല്ല മറ്റൊന്നും. നിയമങ്ങൾ മരണവാറന്റായി മാറുന്നെങ്കിൽ അവ പുനഃപരിശോധിക്കാൻ സർക്കാർ തയാറാകണം. ജനവാസമേഖലകളിലെ വന്യമൃഗ സാന്നിധ്യം നിയന്ത്രിക്കാൻ കർശനമായ നടപടി സ്വീകരിക്കണം. വന്യജീവി ആക്രമണം അതിരൂക്ഷമാകുന്പോഴും അതു തടയാൻ മതിയായ സാന്പത്തികസഹായം ബജറ്റിൽ നീക്കിവച്ചിട്ടില്ല. ബജറ്റിൽ വകയിരുത്തുന്ന തുക വേണ്ടവിധം ചെലവഴിക്കുന്നില്ല. കിടങ്ങുകൾ, സൗരോർജ വേലികൾ, ഫെൻസിംഗുകൾ എന്നിവ ഫലപ്രദമായി നിർമിക്കുന്നില്ല.
ഉട്ടോപ്യൻ ചിന്താഗതികൾ അവസാനിപ്പിക്കണം: ഡീൻ കുര്യാക്കോസ്
മൃഗങ്ങളുടെ എണ്ണം കൂടുന്പോൾ വിദേശരാജ്യങ്ങളിൽ അവയെ വേട്ടയാടാൻ കഴിയും. ഇത്തരത്തിലുള്ള നടപടി ഇന്ത്യയിലും നടപ്പാക്കണം. ക്ഷുദ്രജീവി വിഭാഗത്തിൽപ്പെടുന്ന ജീവികളുടെ പുതിയ പട്ടിക തയാറാക്കണം. കർഷകർക്കു സ്ഥിരം ഭീഷണിയായ കാട്ടുപന്നികളെ ഈ വിഭാഗത്തിൽപ്പെടുത്തണം. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട കലഹരണപ്പെട്ട ചില ഉട്ടോപ്യൻ ചിന്താഗതികൾ അവസാനിപ്പിക്കണം.
നിയമത്തിന് മനുഷ്യമുഖം വേണം: ജെബി മേത്തർ
വന്യജീവികൾ മനുഷ്യനെ വേട്ടയാടുന്ന അത്യന്തം ദുഃഖകരമായ സാഹചര്യത്തിലൂടെയാണ് കർഷകജനത കടന്നുപോകുന്നത്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടണമെന്നതുപോലെ തന്നെയാണ് മനുഷ്യജീവനും കാർഷികവിഭവങ്ങളും നിലനിർത്തേണ്ടത്. നിയമപ്രകാരം വനം കണ്‍കറന്റ് പട്ടികയിലായതുമൂലം സംസ്ഥാനസർക്കാരിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. നിയമം ഭേദഗതി ചെയ്യില്ലെന്ന കേന്ദ്ര വനംമന്ത്രിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല.
നിയമത്തിന്റെ മനുഷ്യവിരുദ്ധ സ്വഭാവം മാറ്റണം: വി. ശിവദാസൻ
1991 ൽ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 213 ആയിരുന്നു. എന്നാൽ ഇപ്പോൾ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം മൂന്നിരട്ടിയായി. കഴിഞ്ഞ വർഷം രാജ്യത്ത് ആനകളുടെ ആക്രമണത്തിൽ 606 പേർക്കാണു ജീവൻ നഷ്ടമായത്. രാജ്യത്ത് പ്രതിദിനം 30 പേർ മൃഗങ്ങളാൽ കൊല്ലപ്പെടുന്നു. ലോകത്തുതന്നെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് ഇന്ത്യയിലാണ്.
അഞ്ചു പേർ മരിച്ചിട്ടും സർക്കാരിനു നിസംഗത: വി.ഡി. സതീശൻ
വനാതിർത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടിയാണ് സർക്കാർ ഇപ്പോഴും സ്വീകരിക്കുന്നത്.
കാടിനുള്ളിലാണ് വന്യജീവികളുടെ ആക്രമണങ്ങൾ ഉണ്ടായതെന്ന് വനംമന്ത്രി പറയുന്നത് തെറ്റാണ്. പ്ലാന്റേഷനിലും വയലിലുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. യോഗങ്ങൾ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല. സർവകക്ഷി യോഗം പോലും വിളിക്കാതെ സർക്കാർ നിസംഗരായി ഇരിക്കുകയാണ്.
കേരളവുമായി സഹകരിക്കാൻ തയാർ: മന്ത്രി ജോർജ് കുര്യൻ
വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പനുസരിച്ച് ജനങ്ങൾക്കു ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാനും വേട്ടയാടാനും ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകിയിട്ടുണ്ട്. ഇതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിൽ സംസ്ഥാന സർക്കാർ കേന്ദ്രവുമായി ചർച്ച ചെയ്തു പരിഹരിക്കേണ്ടതാണ്.
സംസ്ഥാനവുമായി സഹകരിക്കാൻ താൻ തയാറാണ്. വന്യമൃഗങ്ങളിൽനിന്നുള്ള ആക്രമണത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്.
നിയമം ഭേദഗതി ചെയ്യേണ്ടത് അനിവാര്യം: ജോസ് കെ. മാണി
1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായ ഭേദഗതി ചെയ്തില്ലെങ്കിൽ വനാതിർത്തി പങ്കിടുന്ന ജനവാസമേഖലകളിൽ ജനജീവിതം അസാധ്യമായി തീരും.
പ്രധാനമായും വനൃമൃഗത്തെ സംരക്ഷിക്കേണ്ടതു വനത്തിൽ മാത്രമാണ്.
വന്യമൃഗങ്ങൾക്കാണോ പ്രാധാന്യം നൽകേണ്ടത് അതോ മനുഷ്യരുടെ സ്വത്തിനും ജീവനുമാണോ എന്ന വളരെ പ്രധാനപ്പെട്ട ഒരു വിഷയം ഉയർന്നുവരികയാണ്. വനാതിർത്തി പങ്കിടുന്ന ജനവാസമേഖലകളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 1972ലെ വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
മനുഷ്യജീവന് പ്രാധാന്യം കൽപ്പിക്കണം: ശശി തരൂർ
മനുഷ്യന്റെ ജീവൻ സംരക്ഷിക്കുകയാണു പ്രധാനം. നിയമങ്ങൾ അതിനുവേണ്ടി ഉള്ളതാകണം. വന്യജീവി ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെടുകയാണ്. അതിനാൽ നിയമത്തിൽ ഭേദഗതി അനിവാര്യമാണ്. ഇതിനു സർക്കാർ തയാറാകണം.
ലോകത്ത് ഒരിടത്തുമില്ലാത്ത കാടത്തമാണിവിടെ: ആന്റോ ആന്റണി
ഇപ്പോൾ നിലനിൽക്കുന്നത് വനമൃഗങ്ങൾക്കുവേണ്ടിയുള്ള നിയമമാണ്. മനുഷ്യനുവേണ്ടിയുള്ള നിയമം ഉണ്ടായേ മതിയാകൂ. ലോകത്ത് ഒരിടത്തുമില്ലാത്ത കാടത്തമാണ് വന്യജീവി സംരക്ഷണ നിയമത്തിന്റെ പേരിൽ ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത്. ഇതു മാറിയേ മതിയാകൂ. മാറ്റിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകേണ്ടി വരും.
ഭേദഗതികൾ മനുഷ്യപക്ഷത്ത് ആയിരുന്നില്ല: ജോണ്‍ ബ്രിട്ടാസ്
സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുണ്ടായിരുന്ന വിഷയത്തിലാണ് 1972 ൽ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തിയത്. അതുതന്നെ ആശാസ്യമല്ലാത്ത നിലപാടായിരുന്നു. പിന്നീട് ഏഴു തവണ വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇതിലെ എല്ലാ ഭേദഗതികളും വന്യജീവികളുടെ പക്ഷത്ത് നിന്നുകൊണ്ടായിരുന്നു. മനുഷ്യപക്ഷത്ത് നിന്നായിരുന്നില്ല ഭേദഗതി.
മാറിയ സാഹചര്യത്തിൽ നിയമം മനുഷ്യനുവേണ്ടിയാണോ മൃഗങ്ങൾക്കുവേണ്ടിയാണോ എന്നു കേന്ദ്രസർക്കാർ തീരുമാനിക്കേണ്ടതാണ്.
കാലാനുസൃതമായ മാറ്റം വരുത്തണം: എം.എം. ഹസൻ
കേന്ദ്ര വനം വന്യജീവി നിയമത്തിൽ കാലാനുസൃതമായ മാറ്റം വരുത്തണമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വന്യജീവികളുടെ ആക്രമണത്തിൽ നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്. അക്രമാസക്തരായ വന്യ ജീവികളെ വെടിവയ്ക്കാൻ ചീഫ് വൈൾഡ് വാർഡന് നിയമത്തിലെ 11 (1) അനുസരിച്ച് അധികാരം നൽകിയിട്ടുണ്ട്. വന്യ ജീവികളെ വെടിവയ്ക്കാനുള്ള അധികാരം പ്രദേശവാസികൾക്ക് നൽകണം. വന്യജീവി ആക്രമണം ഉണ്ടാകുന്ന സമയം ചീഫ് വൈൽൾഡ് വാർഡനെ കാത്തിരുന്നാൽ നിരവധി ജീവനുകൾ നഷ്ടപ്പെടും.
നിയമത്തിൽ ഭേദഗതി അനിവാര്യം: എ.എ. റഹിം
കേരളത്തിൽ മാത്രം 2011 മുതൽ 2025 വരെ 1523 പേരാണു വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടാതെ വന്യജീവികൾ നശിപ്പിക്കുന്ന കാർഷികവിളകളുടെ അളവും വർധിച്ചുവരികയാണ്. കഴിഞ്ഞവർഷം മാത്രം കേരള സർക്കാർ 22 കോടി രൂപയുടെ നഷ്ടപരിഹാരമാണ് കർഷകർക്കു നൽകിയത്. വിളകൾക്കു നാശം സംഭവിക്കുകയും മനുഷ്യർ മരിച്ചുവീഴുകയും ചെയ്യുന്ന സമയത്ത് നിയമം ഭേദഗതി ചെയ്യാത്ത കേന്ദ്രസർക്കാരിന്റെ സമീപനം ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിയാണ്. മറ്റു സംസ്ഥാനങ്ങളിലും മരണനിരക്ക് കൂടുന്ന സാഹചര്യത്തിൽ വന്യജീവി നിയന്ത്രണം ആവശ്യമായി വന്നിരിക്കുകയാണ്.
വന്യജീവികളെ കാടിനുള്ളിൽ തന്നെ നിലനിർത്തണം: എം.കെ. രാഘവൻ
വന്യജീവി സംരക്ഷണനിയമം പരിഷ്കരിക്കാൻ കേന്ദ്രസർക്കാർ യാതൊരു ഗൗരവവും കൊടുക്കുന്നില്ല. വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യന്റെ ആവാസവ്യവസ്ഥ തകർക്കുന്നു. വന്യജീവി സംരക്ഷണ നിയമത്തിന് ഇതെല്ലാം ഉൾപ്പെടുത്തി വരുത്തേണ്ട കാലോചിതമായ പരിഷ്കാരമാണ് ആവശ്യം. വന്യജീവി ആക്രമണത്തെ തടുക്കാൻ ഏതെല്ലാം പ്രതിരോധമാണ് വേണ്ടതെന്നു നിയമത്തിൽ പറയുന്നില്ല. വന്യജീവികളെ കാടിനുള്ളിൽത്തന്നെ നിലനിർത്താനുള്ള നടപടികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം.
മനുഷ്യന്റെ ആവാസ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം: പി. സന്തോഷ് കുമാർ
വന്യജീവി സംരക്ഷണനിയമം മാത്രമല്ല അതോടൊപ്പമുള്ള മാർഗനിർദേശങ്ങളും സങ്കീർണത സൃഷ്ടിച്ചിരിക്കുന്നു. വന്യജീവി സംഘർഷം എന്ന പദംതന്നെ തെറ്റായ പ്രയോഗമാണ്. കാരണം ഇതൊരു സംഘർഷമല്ല മനുഷ്യന്റെ ആവാസവ്യവസ്ഥയിലേക്കുള്ള ഏകപക്ഷീയമായുള്ള മൃഗങ്ങളുടെ കടന്നുകയറ്റമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മൃഗങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുന്നു എന്നത് വസ്തുതയാണ്. ഇതു വിവിധ രാജ്യങ്ങളിൽ പ്രതിരോധിക്കുന്നതുപോലെ ഇവിടെയും നടപ്പാക്കണം.
അടിയന്തരമായി നിയമവും അതിന്റെ മാർഗനിർദേശങ്ങളും ഭേദഗതി വരുത്തണം. സംഘർഷം എന്ന പദം തന്നെ വിഷയത്തിന്റെ ഗൗരവം കുറയ്ക്കുന്നു.
ADVERTISEMENT
വയനാട് അട്ടമലയിൽ കാട്ടാന ആക്രമണം; ...
കിഫ്ബി റോഡുകളിൽ ടോൾ വര...
വനം മന്ത്രി രാജിവയ്ക്കണം: മാര്‍ ...
വന്യജീവി ആക്രമണം: വയനാടിന് 50 ലക...
കാട്ടുപന്നി കുറുകേ ചാടി; ബൈക്ക് യാത്രക...
കൊമ്പന്‍പാറയില്‍ ഇനി മനുഷ്യരില്ല; കദ...
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
വയനാട് അട്ടമലയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം
കിഫ്ബി റോഡുകളിൽ ടോൾ വരുമെന്നു സ്ഥിരീകരിച്ച് മുഖ്യമന്ത്രി
വനം മന്ത്രി രാജിവയ്ക്കണം: മാര്‍ ഇഞ്ചനാനിയില്‍
വന്യജീവി ആക്രമണം: വയനാടിന് 50 ലക്ഷം അനുവദിച്ചു
കാട്ടുപന്നി കുറുകേ ചാടി; ബൈക്ക് യാത്രക്കാരനു ഗുരുതര പരിക്ക്
കൊമ്പന്‍പാറയില്‍ ഇനി മനുഷ്യരില്ല; കദനഭാരത്തോടെ ഇസ്മായിലും മക്കളും അയല്‍ക്കാരും വീടൊഴിഞ്ഞു
നഴ്സിംഗ് കോളജ് റാഗിംഗ്; വിദ്യാർഥികൾ റിമാൻഡിൽ
പി.സി. ചാക്കോ എൻസിപി അധ്യക്ഷസ്ഥാനം രാജിവച്ചു
ഗതാഗതം തടസപ്പെടുത്തി സമ്മേളനം; എം.വി. ഗോവിന്ദന് ഹാജരായി
വിവരാവകാശ അപേക്ഷ തീർപ്പാക്കിയില്ലെങ്കിൽ നടപടി
“നിങ്ങളുടെ കരുണയ്ക്കായി ഞാന്‍ യാചിക്കുന്നു...”; ജോളി മധുവിന്റെ ശബ്ദസന്ദേശവും കത്തും പുറത്ത്
പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കുന്നു
വയോജന കമ്മീഷൻ ബിൽ ഇന്ന് അവതരിപ്പിക്കും
വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
അപ്പന്‍കാപ്പ് ആദിവാസി നഗറില്‍ ഭീതിപരത്തി കാട്ടാന
കല്ലാല എസ്റ്റേറ്റിൽ ക്വാർട്ടേഴ്സ് തകർത്ത് കാട്ടാന
വന്യമൃഗങ്ങൾ മനുഷ്യരെ കൊന്നു തള്ളുമ്പോൾ ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടി വനംവകുപ്പ്
വനം മന്ത്രിയെ പുറത്താക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്
വന്യജീവി സംരക്ഷണ നിയമം; അറുതിവരുത്തേണ്ട സമയം അതിക്രമിച്ചു:ഫ്രാൻസിസ് ജോർജ്
കേരള പോലീസ് ചങ്ങലയ്ക്ക് ഭ്രാന്തുപിടിച്ച സ്ഥിതിയില്‍
ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറയ്ക്കില്ലെന്നു ധനമന്ത്രി
സ്കോളർഷിപ്പ് തുകയിൽ ക്രമീകരണം വരുത്തിയത് പുതിയ സ്കോളർഷിപ്പിനായി പണം കണ്ടെത്താനെന്നു മന്ത്രി
ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് പദ്ധതി നടപ്പിലാക്കും: മന്ത്രി ബാലഗോപാൽ
അധ്യാപക ഒഴിവുകളിൽ താത്കാലിക നിയമനത്തിന് നിർദേശം നല്‍കിയതായി മന്ത്രി
ജല്‍ജീവന്‍ മിഷന്: പോരായ്മകള്‍ പരിഹരിക്കുമെന്ന്
പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ വാക്പോര്
അമ്മയുടെ മരണകാരണം പിതാവിന്റെ മര്‍ദനം; മകളുടെ മൊഴിയെ തുടര്‍ന്ന് കല്ലറ പൊളിച്ചു പരിശോധന
വിഴിഞ്ഞത്തിന്റെ പേരിലൊരു പോര്
വന്യമൃഗ ആക്രമണം: ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ പ്രതിഷേധം ഇരമ്പി
കേരള ലോട്ടറി കേരളത്തിനു പുറത്ത് വിൽക്കാൻ അനുവദിക്കില്ല: വി.ഡി. സതീശൻ
തെറ്റ് മുഖത്തു നോക്കി വിളിച്ചു പറയുന്നത് പ്രവാചക ദൗത്യം: മാർ റാഫേൽ തട്ടിൽ
അന്താരാഷ്ട്ര തട്ടിപ്പുകാരന് പിടിയില്‍
പേരാമംഗലത്ത് കവർച്ച ; കാറിന്റെ ഗ്ലാസ് തകർത്ത് എട്ടു ലക്ഷം കവർന്നു
പി.കെ. രാഗേഷിന്റെ വീട്ടിലെ വിജിലൻസ് റെയ്ഡ്; പിടിച്ചെടുത്തത് 100 രേഖകൾ; കാൽക്കോടിയുടെ നിക്ഷേപം
മാണിസം യൂത്ത് കോണ്‍ക്ലേവിന് നാളെ കൊടി ഉയരും
ഇറ്റ്ഫോക്ക് 2025 ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് 15 മുതല്‍
സിസ്റ്റർ റൂബി വാലേപറമ്പിൽ പ്രൊവിൻഷ്യൽ സുപ്പീരിയർ
കാട്ടാനക്കലി; രണ്ടു ജീവൻകൂടി പൊലിഞ്ഞു
ഈ മക്കളുടെ വേദന നമ്മുടെ നെഞ്ചു പൊള്ളിക്കുന്നില്ലേ?
വനവിഭവങ്ങൾക്കായി പോയ ബാബുവിനെ കാട്ടാന ചവിട്ടിക്കൊന്നു
ഹൃദയം നുറുങ്ങുന്ന വേദനയിൽ സോഫിയയ്ക്ക് അന്ത്യയാത്ര
പാതിവില തട്ടിപ്പ് അന്വേഷിക്കാൻ ഇഡിയും
ഡോ. സിസ തോമസിന് പെന്‍ഷനും കുടിശികയും നല്കാന് ഉത്തരവ്
കയര്‍ ബോര്‍ഡ് ജീവനക്കാരിയുടെ മരണം; അന്വേഷണത്തിന് മൂന്നംഗ സമിതി
പാതിവില തട്ടിപ്പ് : അനന്തുവിന്റെ ഡയറിയില്‍ എല്ലാ വിവരങ്ങളുമുണ്ടെന്ന് ലാലി വിന്‍സെന്റ്
അനന്തുവിന് ജാമ്യമില്ല
നവീന്‍ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി
വേനൽച്ചൂട്: ജോലിസമയത്തിൽ പുനഃക്രമീകരണം
ജസ്റ്റീസ് സോഫി തോമസ് നാളെ വിരമിക്കും
സ്വകാര്യ സർവകലാശാല; ആഗോള വിദ്യാഭ്യാസ സംഗമം അലങ്കോലമാക്കിയവർക്ക് ഒടുവിൽ മനംമാറ്റം
"കർമ ഹീ ധർമ' സിനിമ നിരോധിക്കണമെന്ന് ജോസ് കെ. മാണി
വഖഫ് സ്വത്തുക്കള്‍ കൈയേറിയാൽ തിരിച്ചുപിടിക്കും: വഖഫ് ബോര്‍ഡ് ചെയര്മാന്
ആറു ദാരുണമരണം; ആരറിയുന്നു ഇവിടുത്തെ ദുരിതം
മനുഷ്യൻ ബലിയാടാകുന്പോൾ ഫണ്ട് വെട്ടി സർക്കാർ
23 കാട്ടാനകള്‍ക്കിടയില്‍ 2,000 മനുഷ്യരുടെ ജീവിതം
വന്യജീവി ആക്രമണം തടയാൻ ഇന്ന് ഉന്നതതല യോഗം
വന്യമൃഗങ്ങളുടെ വില പോലും മനുഷ്യനു ലഭിക്കുന്നില്ല: മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
സത്വര നടപടികളുണ്ടാകണം: മാര്‍ ജോസ് പുളിക്കല്‍
കാട്ടുപന്നി ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്
കാട്ടുപന്നി ബൈക്കിൽ ഇടിച്ച് ദമ്പതികൾക്കു ഗുരുതര പരിക്ക്
വനത്തിൽ സിസിടിവി കാമറ; പ്രായോഗികമല്ലെന്നു മന്ത്രി
കാട്ടുപന്നി ബൈക്കിലിടിച്ച് കർഷകനു പരിക്ക്
കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു
കേന്ദ്ര സര്‍വകലാശാലാ അധികൃതര്‍ക്കെതിരേ പരാതി നല്‍കിയത് അധ്യാപകന് തന്നെ
മൂലൂര്‍ അവാര്‍ഡ് ഷാജി നായരമ്പലത്തിന്
ഊർജസംരക്ഷണ അവാർഡ് അമൽജ്യോതി കോളജിന് സമ്മാനിച്ചു
സ്വകാര്യ സർവകലാശാല: വൈകി ഉദിച്ച വിവേകമെന്ന് കെ. സുധാകരൻ
കെസിവൈഎം : എബിൻ കണിവയലിൽ പ്രസിഡന്റ്; ജോബിൻ ജോസ് ജനറൽ സെക്രട്ടറി
അല്മായർ സമൂഹത്തിന്റെയും സംരക്ഷകരാകണം: കർദിനാൾ മാർ ക്ലീമിസ്
കൊക്കെയ്ൻ കേസ്; ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ചുപേരെ വെറുതെ വിട്ടു
സ്വകാര്യ സർവകലാശാലാ ബിൽ പൊതു സര്‍വകലാശാലകളുടെ മരണവാറന്റ്: എഫ്യുഇഒ
സ്വകാര്യ സര്‍വകലാശാല; പൊതുവിദ്യാഭ്യാസം തകര്‍ത്തവര്‍ വ്യാജപ്രചാരണം നടത്തുന്നു: പിണറായി
നമ്മുടെ കുഞ്ഞുങ്ങളെ കൊലയ്ക്കു കൊടുക്കണോ?
കേരളത്തിൽ മയക്കുമരുന്നു വ്യാപനമുണ്ട്, നടപടികൾ ശക്തമാക്കുമെന്ന് എം.ബി. രാജേഷ്
എസ്സിആർടി റിപ്പോർട്ടിലെ നിർദേശം നടപ്പാക്കുമെന്ന് വി. ശിവൻകുട്ടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
വയനാട് അട്ടമലയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം
Kerala
2
മഹന്ത് സത്യേന്ദ്ര ദാസ് അന്തരിച്ചു
National
3
മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന്
International
4
പുതിയ ആദായ നികുതി ബിൽ ഇന്ന് പാർലമെന്റിൽ
Business
5
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം സെമിയിൽ
Sports
ADVERTISEMENT
LATEST NEWS
പി.സി. ചാക്കോയെ തള്ളി തോമസ്. കെ. തോമസ്
എടിഎം കവര്‍ച്ചാശ്രമത്തിനിടെ യുവാവ് പിടിയില്‍
കാസർഗോഡ് സെക്യൂരിറ്റിക്കാരനെ കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ
വാക്ക്ഔട്ട് പ്രസംഗം സ്പീക്കർ തടസപ്പെടുത്തിയത് മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാൻ: സതീശൻ
നിയമസഭയിൽ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പ്പോര്, സഭ പിരിഞ്ഞു
ADVERTISEMENT
ADVERTISEMENT