തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പ​​​ക​​​ൽ താ​​​പ​​​നി​​​ല ക്ര​​​മാ​​​തീ​​​ത​​​മാ​​​യി ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വെ​​​യി​​​ല​​​ത്ത് ജോ​​​ലി ചെ​​​യ്യു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ജോ​​​ലി​​സ​​​മ​​​യം മേ​​​യ് 10 വ​​​രെ പു​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു. സൂ​​​ര്യാ​​​ഘാ​​​ത സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു തീ​​​രു​​​മാ​​​നം.

രാ​​​വി​​​ലെ ഏഴു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ഏഴു വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ത്തി​​​ൽ എ​​​ട്ട് മ​​​ണി​​​ക്കൂ​​​റാ​​​യി ജോ​​​ലി​​സ​​​മ​​​യം നി​​​ജ​​​പ്പെ​​​ടു​​​ത്തി. പ​​​ക​​​ൽ സ​​​മ​​​യം ജോ​​​ലി ചെ​​​യ്യു​​​ന്ന എ​​​ല്ലാ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും ഉ​​​ച്ച​​​യ്ക്ക് 12 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 3 വ​​​രെ വി​​​ശ്ര​​​മ​​​വേ​​​ള​​​യാ​​​യി​​​രി​​​ക്കും.

ഷി​​​ഫ്റ്റ് വ്യ​​​വ​​​സ്ഥ​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു ഷി​​​ഫ്റ്റു​​​ക​​​ൾ ഉ​​​ച്ച​​​യ്ക്ക് 12ന് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലും വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലും പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ിക്കണ​​​മെ​​​ന്ന് ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ സ​​​ഫ്‌​​​ന ന​​​സ​​​റു​​​ദ്ദീ​​​ൻ അ​​​റി​​​യി​​​ച്ചു.


ജി​​​ല്ലാ ലേ​​​ബ​​​ർ ഓ​​​ഫീ​​​സ​​​ർ, ഡെ​​​പ്യൂ​​​ട്ടി ലേ​​​ബ​​​ർ ഓ​​​ഫീ​​​സ​​​ർ, അ​​​സി ലേ​​​ബ​​​ർ ഓ​​​ഫീ​​​സ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ മേ​​​ൽ​​നോ​​​ട്ട​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക ടീ​​​മു​​​ക​​​ൾ രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച് ദൈ​​​നം​​​ദി​​​ന പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും.

സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ൽ​​നി​​​ന്ന് 3,000 അ​​​ടി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ഉ​​​യ​​​ര​​​മു​​​ള്ള സൂ​​​ര്യാ​​​ഘാ​​​ത​​​ത്തി​​​നു സാ​​​ധ്യ​​​ത​​​യി​​​ല്ലാ​​​ത്ത മേ​​​ഖ​​​ല​​​ക​​​ളെ ഈ ​​​ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.