തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വ​​​നം വ​​​കു​​​പ്പി​​​ലെ എ​​​ല്ലാ വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​ക​​​ളെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു​​കൊ​​​ണ്ട് ഉ​​​ന്ന​​​ത​​​ത​​​ല​​​യോ​​​ഗം വി​​​ളി​​​ക്കാ​​​ൻ വ​​​നം​​​മ​​​ന്ത്രി എ.​​​കെ. ​ശ​​​ശീ​​​ന്ദ്ര​​​ൻ മു​​​ഖ്യ​ വ​​​നം മേ​​​ധാ​​​വി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30നു ​​​ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ വി​​​ഭാ​​​ഗം വ​​​നം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും വ​​​നം വ​​​കു​​​പ്പ് ആ​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.


സാ​​​ധാ​​​ര​​​ണ​​​യാ​​​യി വ​​​ന്യ​​​ജീ​​​വി വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഫീ​​​ൽ​​​ഡ് ഡ്യൂ​​​ട്ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ല്ലാ​​​ത്ത സോ​​​ഷ്യ​​​ൽ ഫോ​​​റ​​​സ്ട്രി, ഗ​​​വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളും യോ​​​ഗ​​​ത്തി​​​നെ​​​ത്ത​​​ണം.