മാണിസം യൂത്ത് കോണ്‍ക്ലേവിന് നാളെ കൊടി ഉയരും
Thursday, February 13, 2025 3:15 AM IST
കോട്ടയം: യൂത്ത്ഫ്രണ്ട് -എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാണിസം യൂത്ത് കോണ്‍ക്ലേവ് നാളെ മുതല്‍ 16വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. നാളെ വൈകുന്നേരം നാലിന് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് പതാക ഉയര്‍ത്തും. തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം.
15നു വൈകുന്നേരം നാലിന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്, പാര്‍ട്ടി വൈസ് ചെയര്മാന് തോമസ് ചാഴികാടന്, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, നേതാക്കളായ സ്റ്റീഫന്‍ ജോര്‍ജ്, അലക്സ് കോഴിമല, പ്രഫ. ലോപ്പസ് മാത്യു. സാജന് തൊടുക, എന്നിവര്‍ പ്രസംഗിക്കും.
ഡോ. അലക്സാണ്ടര്‍ ജേക്കബ്, ടി. ദേവപ്രസാദ്, ഡോ. കുര്യാസ് കുമ്പളക്കുഴി, സന്തോഷ് ജോര്‍ജ് കുളങ്ങര, ചെറിയാന് വര്‍ഗീസ്, ഡെന്റ് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ കുര്യക്കോസ്, യുവ സംരംഭകന് ജോസഫ് ബാബു, വ്ളോഗിംഗ് കരിയര്‍ സാധ്യതകളെക്കുറിച്ച് ബൈജു എന്‍. നായര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗിക്കും.
സംസ്ഥാന പ്രസിഡന്റ് നടത്തുന്ന കോണ്‍ക്ലേവ് രേഖാ പ്രഖ്യാപനത്തോടെ കോണ്‍ക്ലേവിന് സമാപിക്കും. കോണ്‍ക്ലേവിന്റെ ഭാഗമായി കെ.എം. മാണിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.