ക​​​രു​​​വാ​​​രക്കു​​​ണ്ട്: കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ വീ​​​ട്ട​​​മ്മ​​​യ്ക്ക് പ​​​രി​​​ക്കേ​​​റ്റു. ക​​​രു​​​വാ​​​ര​​​കു​​​ണ്ട് ചു​​​ള്ളി​​​യോ​​​ട്ടി​​​ലെ പ്ലാ​​​ത്തോ​​​ട്ട​​​ത്തി​​​ല്‍ ഏ​​​ലി​​​യാ​​​മ്മ​​​യ്ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഇ​​​വ​​​രെ മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.30ഓ​​​ടെ​​​യാ​​ണു സം​​​ഭ​​​വം. പ​​​ശു​​​വി​​നു ക​​​ഞ്ഞി​​വെ​​​ള്ളം ന​​​ല്‍​കാ​​​നാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ഏ​​​ലി​​​യാ​​​മ്മ​​​യെ കാ​​​ട്ടു​​​പ​​​ന്നി ഇ​​​ടി​​​ച്ചു​​വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.


ത​​​ല​​​യ്ക്കും കൈ​​​യ്ക്കും സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. മേ​​​ഖ​​​ല​​​യി​​​ല്‍ അ​​​ടു​​​ത്തി​​​ടെ കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മ​​​ണം വ​​​ര്‍​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​താ​​​യും ടാ​​​പ്പിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് ഇ​​​വ ഭീ​​​ഷ​​​ണി സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​താ​​​യും പ​​​രാ​​​തി​​​യു​​​ണ്ട്.

ടാ​​​പ്പിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്കാ​​​ണ് ഇ​​​വ​​​യു​​​ടെ പി​​​ടി​​​യി​​​ല്‍ നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​ത്.