കേന്ദ്ര സര്‍വകലാശാലാ അധികൃതര്‍ക്കെതിരേ പരാതി നല്‍കിയത് അധ്യാപകന് തന്നെ
Wednesday, February 12, 2025 1:42 AM IST
കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വകലാശാലാ അധികൃതര്‍ക്കെതിരേ നിരന്തരം കേന്ദ്ര മന്ത്രാലയങ്ങളിലേക്കു സ്വകാര്യവ്യക്തിയുടെ പേരില്‍ പരാതി നല്‍കിയത് കേന്ദ്ര സര്‍വകലാശാലയിലെതന്നെ അധ്യാപകനെന്നു പോലീസ്.
വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവര്‍ക്കെതിരേ പ്രധാനമന്ത്രി, മാനവശേഷി വികസന മന്ത്രി എന്നിവര്‍ക്കാണു സ്വകാര്യവ്യക്തിയുടെ പേരില്‍ നിരന്തരം ഇ-മെയിലിൽ പരാതി അയച്ചത്.
തുടര്‍ന്നുള്ള സൈബര്‍സെല്‍ അന്വേഷണത്തിലാണു കേന്ദ്രസര്‍വകലാശാലാ അസി. പ്രഫസറും കാമ്പസ് വികസന ഓഫീസറുമായ ടോണി ഗ്രേയ്സാണ് മറ്റുള്ളവരുടെ പേരില്‍ പരാതി അയച്ചതെന്നു സൈബര്‍സെല്‍ കണ്ടെത്തിയിരിക്കുന്നത്.