ഊർജസംരക്ഷണ അവാർഡ് അമൽജ്യോതി കോളജിന് സമ്മാനിച്ചു
Wednesday, February 12, 2025 1:42 AM IST
കാഞ്ഞിരപ്പള്ളി: 2024ലെ കേരള ഊർജ സംരക്ഷണ അവാർഡ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിനു സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സമ്മാനിച്ചു.
മികച്ച ഉർജസംരക്ഷണ പ്രവർത്തനങ്ങളെ ആധാരമാക്കി സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് അമൽജ്യോതി കോളജിന് പുരസ്കാരം ലഭിച്ചത്.
തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, പ്രഫ. കെ.ജെ. തോമസ്, പ്രഫ. ബോബിൻ കെ. മാത്യു, പ്രഫ. വിക്ടർ ജോസ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.