ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറയ്ക്കില്ലെന്നു ധനമന്ത്രി
Thursday, February 13, 2025 3:15 AM IST
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പും പട്ടികജാതി സ്കോളർഷിപ്പും വെട്ടിക്കുറയ്ക്കില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിയമസഭയിൽ ബജറ്റിന്റെ പൊതുചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
ശന്പളം, മറ്റു പ്രതിഫലങ്ങൾ, സ്കോളർഷിപ്പുകൾ തുടങ്ങിയവയൊന്നും വെട്ടിക്കുറയ്ക്കാനാകില്ല. സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെലവുകളിൽ ചില ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ ഉൾപ്പെടെ അതു ബാധകമാകില്ല.
സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ചതിന്റെ സർക്കാർ ഉത്തരവുകൾ പുറത്തിറങ്ങിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള അംഗങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ താൻ നിയമസഭയിൽ നിന്നുകൊണ്ടാണ് ഈ ഉറപ്പു നൽകുന്നതെന്നു ധനമന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാക്കിന്റെ അടിസ്ഥാനത്തിൽ അധികതുക വകയിരുത്തി സ്കോളർഷിപ് നൽകുകയോ അതല്ലെങ്കിൽ കുടിശിക ആക്കുകയോ ചെയ്യാനുള്ള സാധ്യതയാണുള്ളത്.