കൊ​​​ല്ലം: റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഒ​​​ഫ് ഇ​​​ന്ത്യ 50 രൂ​​​പ​​​യു​​​ടെ പു​​​തി​​​യ നോ​​​ട്ടു​​​ക​​​ൾ ഉ​​​ട​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കും. മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി പ​​​ര​​​മ്പ​​​ര​​​യി​​​ലെ 50 രൂ​​​പ നോ​​​ട്ടി​​​ന്‍റേ​​​തി​​​ന് സ​​​മാ​​​ന​​​മാ​​​യി ത​​​ന്നെ​​​യാ​​​ണ് ഇ​​​തി​​​ന്‍റെ​​​യും രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന.​​പു​​​തി​​​യ നോ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന നി​​​റം ഫ്ലൂ​​​റ​​​സ​​​ന്‍റ് നീ​​​ല​​​യാ​​​ണ്.

രാ​​​ജ്യ​​​ത്തി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​ക​​​ത്തെ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തു​​​ന്ന ‘ഹം​​​പി വി​​​ത്ത് ര​​​ഥം’ചി​​​ത്രീ​​​ക​​​ര​​​ണ​​​വും നോ​​​ട്ടി​​​ൽ ഉ​​​ണ്ടാ​​​കും. പു​​​തി​​​യ നോ​​​ട്ടി​​​ന്‍റെ വ​​​ലിപ്പം സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളും റി​​​സ​​​ർ​​​വ് ബാ​​​ങ്ക് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


പു​​​തി​​​യ നോ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യാ​​​ലും ഇ​​​പ്പോ​​​ൾ പ്ര​​​ചാ​​​ര​​​ത്തി​​​ലു​​​ള്ള 50 രൂ​​​പ​​​യു​​​ടെ പ​​​ഴ​​​യ നോ​​​ട്ടു​​​ക​​​ൾ എ​​​ല്ലാം നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.