"കർമ ഹീ ധർമ' സിനിമ നിരോധിക്കണമെന്ന് ജോസ് കെ. മാണി
Wednesday, February 12, 2025 2:42 AM IST
കോട്ടയം: സനാതനി കർമ ഹീ ധർമ എന്ന ഒഡിയ സിനിമാ നിർമാണത്തിനും പ്രദർശനാനുമതി നൽകിയതിനും പിന്നിൽ രാജ്യദ്രോഹ ശക്തികളുണ്ടോയെന്നതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിക്ക് കത്ത് നൽകി.
ക്രൈസ്തവ മതവിശ്വാസത്തെയാകെ മോശമാക്കി ചിത്രീകരിച്ച ഒരു സിനിമ നിർമിച്ചത് യാദച്ഛികമാണെന്ന് കരുതാനാവില്ല. ഈ സിനിമ നിർമിച്ചതിനു പിന്നിൽ മതസ്പർധ വളർത്തി രാജ്യത്ത് കലാപം അഴിച്ചുവിടാനുള്ള ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നതിൽ അന്വേഷണം അനിവാര്യമാണെന്നും അടിയന്തരമായി സിനിമയുടെ പ്രദർശനം തടയണമെന്നും ജോസ് കെ. മാണിആവശ്യപ്പെട്ടു.