സ്വകാര്യ സർവകലാശാലാ ബിൽ പൊതു സര്‍വകലാശാലകളുടെ മരണവാറന്റ്: എഫ്യുഇഒ
Wednesday, February 12, 2025 1:42 AM IST
അതിരമ്പുഴ: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനുള്ള കരട് ബിൽ നിയമമാക്കാനുള്ള മന്ത്രിസഭാ തീരുമാനം പൊതു സർവകലാശാലകളുടെ മരണവാറന്റാണെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസെഷൻസ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള ബില്ല് സർക്കാർ തിരക്കിട്ട് അവതരിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്.
കച്ചവട താത്പര്യങ്ങളുള്ള ചില സ്വകാര്യ ഏജൻസികളും ഭരണത്തിനു നേതൃത്വം നൽകുന്ന സിപിഎമ്മിന്റെ ഉന്നത നേതാക്കളും തമ്മിലുള്ള ഡീലാണ് ഇതിനു പിന്നിലെന്ന് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.