കല്ലാല എസ്റ്റേറ്റിൽ ക്വാർട്ടേഴ്സ് തകർത്ത് കാട്ടാന
Thursday, February 13, 2025 3:15 AM IST
അതിരപ്പിള്ളി: കാലടി പ്ലാന്റേഷൻ കല്ലാല എസ്റ്റേറ്റ് എട്ടാംബ്ലോക്കിലെ തൊഴിലാളിലയം കാട്ടാന തകർത്തു. പ്ലാന്റേഷൻ ജീവനക്കാരി ബിനുവിന്റെ ക്വാർട്ടേഴ്സാണ് കഴിഞ്ഞ രാത്രി കാട്ടാന തകർത്തത്.
കെട്ടിടത്തിന്റെ വാതിലും ഭിത്തിയും തകർത്ത് അകത്തുകടന്ന ആന വലിയ നാശനഷ്ടമാണു വരുത്തിയത്. വീട്ടിലെ പാത്രങ്ങൾ, വാഷിംഗ് മെഷീൻ, അലമാര, വസ്ത്രങ്ങൾ എന്നിവ ആന നശിപ്പിച്ചു. സംഭവം നടക്കുമ്പോൾ വീട്ടിലാരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.
ഇതേ എസ്റ്റേറ്റിൽ കഴിഞ്ഞദിവസം പ്രസാദ് എന്ന തൊഴിലാളിയെ കാട്ടാന ആക്രമിച്ചു പരിക്കേല്പിച്ചിരുന്നു.