അപ്പന്‍കാപ്പ് ആദിവാസി നഗറില്‍ ഭീതിപരത്തി കാട്ടാന
Thursday, February 13, 2025 3:15 AM IST
എടക്കര: പോത്തുകല്‍ മുണ്ടേരിയില്‍ പട്ടാപ്പകല്‍ കാട്ടാനയിറങ്ങി. അപ്പന്‍കാപ്പ് ആദിവാസി നഗറിലാണ് ഒറ്റയാന് ഭീതിപരത്തിയത്. ഇന്നലെ രാവിലെ 11.45 ഓടെ എത്തിയ മോഴയാനയെ കണ്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടു.
രാവിലെതന്നെ ഒറ്റയാനെ ചിലര്‍ വനാതിര്‍ത്തിയില്‍ കണ്ടിരുന്നതായി പറയുന്നു. എന്നാല്‍ നീര്പുഴയ്ക്ക് ഇരുവശങ്ങളിലായുള്ള ആദിവാസി വീടുകള്ക്കിടയിലൂടെയായിരുന്നു കാട്ടാനയുടെ വരവ്. നീര്പുഴയിലിറങ്ങി ഏറെനേരം നിന്ന ആന അങ്കണവാടിക്ക് മുന്നിലൂടെയുള്ള കോണ്‍ക്രീറ്റ് റോഡിലൂടെയാണ് ചിന്നംവിളിച്ച് നടന്നത്.