സിസ്റ്റർ റൂബി വാലേപറമ്പിൽ പ്രൊവിൻഷ്യൽ സുപ്പീരിയർ
Thursday, February 13, 2025 3:15 AM IST
കൊച്ചി: ‘ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ’ സന്യാസിനീ സമൂഹത്തിന്റെ (ഡിഎസ്എച്ച്ജെ) ബെനാലിയോ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ റൂബി വാലേപറമ്പിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ സൗമ്യ മുട്ടപ്പിള്ളിൽ, സിസ്റ്റർ ടെസി കല്ലക്കാവുങ്കൽ, സിസ്റ്റർ ജൂലിയ കൊള്ളിക്കൊളവിൽ, സിസ്റ്റർ ജെസ്റ്റി പാലത്തിങ്കൽ എന്നിവരാണു കൗൺസിലർമാർ.