ഇറ്റ്ഫോക്ക് 2025 ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് 15 മുതല്‍
Thursday, February 13, 2025 3:15 AM IST
തൃശൂർ: അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക്ക് 2025ന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് 15ന് ആരംഭിക്കും. https://theatre festivalkerala.com/ എന്ന വെബ്സൈറ്റില്‍ ഉച്ചയ്ക്കു 12 മുതലാണു ബുക്ക് ചെയ്യാനാകുക. 80 രൂപയാണു ടിക്കറ്റ് നിരക്ക്. ഒരാള്‍ക്ക് ഒരു ഷോയുടെ രണ്ടു ടിക്കറ്റുകള്‍വരെ ബുക്ക് ചെയ്യാം. അനുബന്ധപരിപാടികൾക്കു ടിക്കറ്റെടുക്കേണ്ട.
ദേശീയവും അന്തര്‍ദേശീയവുമായ 15 നാടകങ്ങളുടെ 34 ഷോകൾക്കുള്ള ടിക്കറ്റുകളാണു ലഭ്യമാകുക. ലോക നാടകങ്ങള്‍, ഇന്ത്യന്‍ നാടകങ്ങള്‍, തിയറ്റര്‍ വര്‍ക്ക്ഷോപ്പുകള്‍, പാനല്‍ ചര്‍ച്ചകള്‍, പൊതുപ്രഭാഷണങ്ങള്‍, സംഗീതപരിപാടികള്‍, ആര്‍ട്ടിസ്റ്റുകളുമായുള്ള സംവാദസദസ് തുടങ്ങിയവയുണ്ടാകും.
അക്കാദമിയില്‍ സജ്ജമാക്കിയ കൗണ്ടറുകളില്‍നിന്ന് ഫെസ്റ്റിവല്ദിനങ്ങളില് ടിക്കറ്റുകള്‍ നേരിട്ടു ലഭിക്കും. 23 മുതല്‍ മാര്‍ച്ച് രണ്ടുവരെ തൃശൂരിലാണു നാടകോത്സവം നടക്കുക.