കെസിവൈഎം : എബിൻ കണിവയലിൽ പ്രസിഡന്റ്; ജോബിൻ ജോസ് ജനറൽ സെക്രട്ടറി
Wednesday, February 12, 2025 1:42 AM IST
കൊച്ചി: കെസിവൈഎം സംസ്ഥാന പ്രസിഡന്റായി എബിൻ കണിവയലിലും (പാലക്കാട് രൂപത) ജനറൽ സെക്രട്ടറിയായി ജോബിൻ ജോസും (തിരുവല്ല) തെരഞ്ഞെടുക്കപ്പെട്ടു. ജിബി ഏല്യാസാണു (ബത്തേരി) ട്രഷറർ.
മറ്റു ഭാരവാഹികൾ: ജോഷ്ന എലിസബത്ത് (സുൽത്താൻപേട്ട്), ജെ.ആർ. അനൂപ് (നെയ്യാറ്റിൻകര) -വൈസ് പ്രസിഡന്റുമാർ, വിപിൻ ജോസഫ് (തലശേരി), സനു സാജൻ (തിരുവനന്തപുരം), ജീന ജോർജ് (പാറശാല), ജോസ്മി മരിയ ജോസ് (കാഞ്ഞിരപ്പള്ളി)- സെക്രട്ടറിമാർ. ഫാ. ഡിറ്റോ കൂളയാണ് ഡയറക്ടർ. പാലക്കാട് നടന്ന കെസിവൈഎം സംസ്ഥാന സമിതിയുടെ 47-ാം വാർഷിക സെനറ്റ് സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.