മൂലൂര്‍ അവാര്‍ഡ് ഷാജി നായരമ്പലത്തിന്
Wednesday, February 12, 2025 1:42 AM IST
പത്തനംതിട്ട: സരസകവി മൂലൂര്‍ എസ്. പത്മനാഭപണിക്കരുടെ സ്മരണയ്ക്കായി സ്മാരക സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള 39- ാമത് മൂലൂര്‍ അവാര്‍ഡ് കവി ഷാജി നായരമ്പലത്തിന്.
ഗുരുദേവഗീതം എന്ന കാവ്യ സമാഹാരത്തിനാണ് പുരസ്കാരം നല്‍കുകയെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
5001 രൂപയും പ്രശസ്തിഫലകവുമടങ്ങുന്ന അവാര്‍ഡ് 26ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് സമ്മാനിക്കുമെന്ന് മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് കെ.സി. രാജഗോപാല്‍, ജനറല്‍ സെക്രട്ടറി പ്രഫ. ഡി. പ്രസാദ്, സെക്രട്ടറി ബി. വിനോദ്, ട്രഷറര്‍ കെ. എന്‍. ശിവരാജന് എന്നിവര്‍ പറഞ്ഞു.