വൈദികരുടെ പ്രതിഷേധം അവസാനിപ്പിച്ചു
Tuesday, January 14, 2025 3:08 AM IST
കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപത ആസ്ഥാനത്ത് ഒരു വിഭാഗം വൈദികർ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. മേജർ ആർച്ച്ബിഷപ്പിന്റെ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വൈദികരുമായി നടത്തിയ ചർച്ചയെത്തുടർന്നാണു പ്രതിഷേധം അവസാനിപ്പിച്ചത്.
ഒരു മാസത്തിനുള്ളിൽ മുഴുവൻ കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കണമെന്ന് വൈദികർ ചർച്ചയിൽ ആവശ്യപ്പെട്ടു.
വൈദികർക്ക് എതിരേയുള്ള തുടർനടപടികൾ നിർത്തിവയ്ക്കണം, ആർച്ച് ബിഷപ് ഹൗസിനുള്ളിൽനിന്ന് പോലീസിനെ പൂർണമായും ഒഴിവാക്കണം എന്നീ ആവശ്യങ്ങളും ചർച്ചയിൽ വൈദികർ ഉന്നയിച്ചു. ഇക്കാര്യങ്ങളിൽ മേജർ ആർച്ച്ബിഷപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് മാർ പാംപ്ലാനി വൈദികരെ അറിയിച്ചു.