മേജര്‍ ജനറല്‍ രമേഷ് ഷണ്മുഖം എന്‍സിസി കേരള- ലക്ഷദ്വീപ് മേഖല മേധാവി
Monday, January 13, 2025 2:58 AM IST
തിരുവനന്തപുരം: എന്‍സിസി കേരള- ലക്ഷദ്വീപ് മേഖല മേധാവിയായി മേജര്‍ ജനറല്‍ രമേഷ് ഷണ്മുഖം ചുമതലയേറ്റു. ഇന്ത്യന്‍ ആര്‍മിയുടെ 1989 ബാച്ചിലെ കോര്‍പ്സ് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്സില്‍ (ഇഎംഇ) ചുമതല വഹിക്കുന്ന അദ്ദേഹം വലിയ അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥനാണ്.
ബാറ്റില്‍ ടാങ്കുകള്‍, ഒപ്റ്റോ ഇലക്ട്രോണിക് സിസ്റ്റംസ്, സെക്യുര്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ എന്നിവയില്‍ വിദഗ്ധനാണ് മേജര്‍ ജനറല്‍ രമേഷ് ഷണ്മുഖം.
ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സ്, നോര്‍ത്തേണ്‍ കമാന്‍ഡ്, ഇ.എം.ഇ സ്കൂള്‍ വഡോദര, സെക്കന്തരാബാദിലെ മിലിട്ടറി കോളജ് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എൻജിനിയറിംഗ് എന്നിവിടങ്ങളില്‍ സുപ്രധാനമായ സ്ഥാനം വഹിച്ചിട്ടുണ്ട്.
മെക്കാനിക്കല്‍ എന്‍ജിനിയറിംഗിലും മാനേജ്മെന്റ് സ്റ്റഡീസിലുമായി രണ്ട് പിഎച്ച്ഡികള്‍ കൂടാതെ, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, മാനേജ്മെന്റ് സ്റ്റഡീസ്, ബിസിനസ് സ്റ്റഡീസ്, ഫിലോസഫി എന്നിവയില്‍ ഒന്നിലധികം ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്.