മൂ​​ന്നാ​​ർ: മൂ​​ന്നാ​​റി​​ന്‍റെ പ്ര​​കൃ​​തി​​ഭം​​ഗി​​യും മ​​നോ​​ഹാ​​രി​​ത​​യും ആ​​സ്വ​​ദി​​ച്ച് ഹം​​ഗേ​​റി​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി വി​​ക്‌​ട​​ർ ഒ​​ർ​​ബാ​​ൻ. സ്വ​​കാ​​ര്യ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കു​​ടും​​ബ​​ത്തോ​​ടൊ​​പ്പ​​മാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ത്തി​​യ​​ത്.

ഭാ​​ര്യ അ​​നി​​ക്കോ ലി​​വാ​​യി, ര​​ണ്ടു പെ​​ണ്‍​മ​​ക്ക​​ൾ എ​​ന്നി​​വ​​രാ​​ണ് ഒ​​പ്പ​​മു​​ള്ള​​ത്. സു​​ര​​ക്ഷ​​യ്ക്കാ​​യി അ​​ഞ്ചം​​ഗ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മു​​ണ്ട്. പു​​തു​​വ​​ത്സ​​ര അ​​വ​​ധി​​ക്കാ​​ലം ആ​​ഘോ​​ഷി​​ക്കാ​​നാ​​ണ് കേ​​ര​​ള​​ത്തി​​ലെ​​ത്തി​​യ​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ക​ഴി​ഞ്ഞ മൂ​​ന്നി​​നാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യും സം​​ഘ​​വും കേ​​ര​​ള​​ത്തി​​ലെ​​ത്തി​​യ​​ത്. കൊ​​ച്ചി, ആ​​ല​​പ്പു​​ഴ, അ​​തി​​ര​​പ്പി​​ള്ളി, വാ​​ഴ​​ച്ചാ​​ൽ, കു​​മ​​ര​​കം, തേ​​ക്ക​​ടി എ​​ന്നി​​വി​ട​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ച​ശേ​​ഷ​​മാ​​ണു സം​​ഘം മൂ​​ന്നാ​​റി​​ലെ​​ത്തി​​യ​​ത്.


മൂ​​ന്നാ​​റി​​ലെ തേ​​യി​​ല​​ത്തോ​​ട്ട​​ങ്ങ​​ളും തേ​​യി​​ല​നി​​ർ​​മാ​​ണ​​വും ആ​​ശ്ച​​ര്യ​​ത്തോ​​ടെ ക​​ണ്ട അ​​ദ്ദേ​​ഹം മൂ​​ന്നാ​​ർ വ​​ള​​രെ പ്ര​​ത്യേ​​ക​​ത​ക​​ൾ നി​​റ​​ഞ്ഞ സ്ഥ​​ല​​മാ​​ണെ​​ന്ന് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ ഇ​​ട​​ങ്ങ​​ളി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന് പ​​ര​​ന്പ​​രാ​​ഗ​​ത​​മാ​​യ രീ​​തി​​യി​​ൽ സ്വീ​​ക​​ര​​ണ​​വും ന​​ൽ​​കി.