ഇന്ന് സ്പീക്കറെ കാണുമെന്ന് പി.വി. അൻവർ; എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന
Monday, January 13, 2025 2:58 AM IST
തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎ ഇന്നു രാവിലെ ഒൻപതിന് സ്പീക്കറെ കാണുമെന്നു ഫേസ് ബുക്ക് പോസ്റ്റ്. ഇന്നലെ രാത്രി 9.30 ഓടെയാണ് അൻവർ സ്പീക്കറെ കാണുന്നകാര്യം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്.
സ്പീക്കറെ കണ്ടശേഷം 9.30 ന് സ്വകാര്യ ഹോട്ടലിൽ പത്രസമ്മേളനവും വിളിച്ചിട്ടുണ്ട്. സ്പീക്കറെ കാണുന്നത് എംഎൽഎ സ്ഥാനം രാജി വെയ്ക്കുന്നത് സംബന്ധിച്ചാണെന്ന സൂചനയുമുണ്ട്.
വളരെ പ്രധാനപ്പെട്ട ഒരു വിഷയം അറിയിക്കാനാണ് പത്രമ്മേളനം വിളച്ചതെന്നാണ് ഫേസ് ബുക്കിൽ കുറിച്ചിട്ടുള്ളത്.
അൻവർ കഴിഞ്ഞ ദിവസം തൃണമൂൽ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ-ഓർഡിനേറ്ററായി ചുമതല ഏറ്റെടുത്തിരുന്നു.