കോ​​​​ട്ട​​​​യം: സം​​​​സ്ഥാ​​​​ന​​​​ത്തെ റേ​​​​ഷ​​​​ന്‍ വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍ പാ​​​​ടേ അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്ന് റേ​​​​ഷ​​​​ന്‍ വ്യാ​​​​പാ​​​​രി സം​​​​യു​​​​ക്ത സ​​​​മ​​​​ര​​​​സ​​​​മി​​​​തി ആ​​​​രോ​​​​പി​​​​ച്ചു.

95 ല​​​​ക്ഷ​​​​ത്തോ​​​​ളം കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്ക് റേ​​​​ഷ​​​​ന്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന, സ​​​​ര്‍​ക്കാ​​​​ര്‍ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന എ​​​​ല്ലാ സൗ​​​​ജ​​​​ന്യ​​​​ങ്ങ​​​​ളും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര്‍​ക്ക് യ​​​​ഥാ​​​​സ​​​​മ​​​​യം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്തെ 14,300ല​​​​ധി​​​​കം റേ​​​​ഷ​​​​ന്‍ ക​​​​ട​​​​ക്കാ​​​​ര്‍​ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ണ്. വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍​ക്കു 2018ല്‍ ​​​​ന​​​​ട​​​​പ്പാ​​​​ക്കി​​​​യ വേ​​​​ത​​​​ന പാ​​​​ക്കേ​​​​ജ് വ​​​​ഴി ല​​​​ഭി​​​​ക്കു​​​​ന്ന തു​​​​ച്ഛ​​​​മാ​​​​യ ക​​​​മ്മീ​​​​ഷ​​​​ന്‍/ഇ​​​​ന്‍​സെ​​​​ന്‍റീവ് മാ​​​​ത്ര​​​​മാ​​​​ണ് വ​​​​രു​​​​മാ​​​​ന​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

റേ​​​​ഷ​​​​ന്‍ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍​ക്കും സെ​​​​യി​​​​ല്‍​സ്മാ​​​​ന്‍​മാ​​​​ര്‍​ക്കും ലാ​​​​സ്റ്റ് ഗ്രേ​​​​ഡ് ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്ക് സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കു​​​​ന്ന വേ​​​​ത​​​​നം ന​​​​ല്‍​കാ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​ക​​​​ണം. കൂ​​​​ടാ​​​​തെ വേ​​​​ത​​​​നം അ​​​​താ​​​​തു​​​​മാ​​​​സം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. ക്ഷേ​​​​മ​​​​നി​​​​ധി​​​​യി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​ഹാ​​​​യ​​​​വും മു​​​​ട​​​​ക്കു​​​​മു​​​​ത​​​​ലി​​​​ന് പ​​​​ലി​​​​ശ​​​​ര​​​​ഹി​​​​ത വേ​​​​ത​​​​ന​​​​വും ന​​​​ല്‍​ക​​​​ണം.


ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി മു​​​​ഖ്യ​​​​മ​​​​ന്ത്രി, ധ​​​​ന​​​​മ​​​​ന്ത്രി, ഭ​​​​ക്ഷ്യ​​മ​​​​ന്ത്രി, ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി, ഭ​​​​ക്ഷ്യ​​​​വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി, ധ​​​​ന​​​​വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി, പൊ​​​​തു​​​​വി​​​​ത​​​​ര​​​​ണ ഉ​​​​പ​​​​ഭോ​​​​ക്തൃ​​​​കാ​​​​ര്യ വി​​​​ത​​​​ര​​​​ണ വ​​​​കു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കു നി​​​​വേ​​​​ദ​​​​നം ന​​​​ല്കു​​​​മെ​​ന്ന് സം​​​​യു​​​​ക്ത സ​​​​മ​​​​ര​​​​സ​​​​മി​​​​തി ജ​​​​ന​​​​റ​​​​ല്‍ ക​​​​ണ്‍​വീ​​​​ന​​​​ര്‍ ജോ​​​​ണി നെ​​​​ല്ലൂ​​​​ര്‍, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ടി. ​​മു​​​​ഹ​​​​മ്മ​​​​ദാ​​​​ലി, കെ.​​​​ബി. ബി​​​​ജു, ജി.​​​​ ശ​​​​ശി​​​​ധ​​​​ര​​​​ന്‍, സു​​​​രേ​​​​ഷ് കാ​​​​രേ​​​​റ്റ് എ​​​​ന്നി​​​​വ​​​​ര്‍ അ​​റി​​യി​​ച്ചു.