സതീശനെതിരെ തെളിവുണ്ടെന്ന് പറഞ്ഞത് അന്‍വര്‍: ടി.പി.രാമകൃഷ്ണന്
Tuesday, January 14, 2025 1:59 AM IST
കാഞ്ഞങ്ങാട്: വി.ഡി.സതീശനെതിരെ 150 കോടിരൂപയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആരോപണം ഉന്നയിച്ചത് പി.വി.അന്‍വര്‍ തന്നെയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്.
തന്റെ പക്കല്‍ തെളിവുണ്ടെന്നു പറഞ്ഞാണ് അന്‍വര്‍ ആരോപണമുന്നയിക്കുന്നത്. ആരോപണമുന്നയിച്ച സമയത്ത് അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.