വനം വകുപ്പിനെതിരേ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ്-എം
Monday, January 13, 2025 2:58 AM IST
കൊച്ചി: സിപിഐയുടെ കൈവശമുള്ള വനം വകുപ്പിനെതിരേ കേരള കോണ്‍ഗ്രസ്-എം എറണാകുളം ജില്ലാ ജനറല്‍ ബോഡി യോഗത്തില്‍ വിമര്‍ശനം.
വന നിയമത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് അമിത അധികാരം നല്‍കിയത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് നിയോജക മണ്ഡലം പ്രസിഡന്റുമാരുടെ റിപ്പോര്‍ട്ടിംഗില്‍ വിമര്‍ശിക്കുകയുണ്ടായി. രജിസ്ട്രേഷന്, ഗതാഗത വകുപ്പുകള്‍ക്കെതിരേയും അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു.
കെ.എം. മാണിയുടെ ജന്മദിനമായ 30ന് കാരുണ്യ ദിനമായി ആചരിക്കും. ജില്ലാതല ഉദ്ഘാടനം 29ന് കെഎസ്എഫ്ഡിസി ഡയറക്ടര്‍ സോഹന്‍ സീനുലാല്‍ നിര്‍വഹിക്കും.
ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് പങ്കെടുക്കും. യോഗത്തില്‍ വി.വി. ജോഷി, ടി.എ. ഡേവീസ്, വര്‍ഗീസ് ജോര്‍ജ് പൈനാടത്ത്, ജോയി നടുകൂടി, വില്‍സണ്‍ പൗലോസ്, ജയന് ചോറ്റാനിക്കര, ജോര്‍ജ് കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.