ശബരിമലയിൽ നാളെ മകരവിളക്ക്
Monday, January 13, 2025 2:58 AM IST
പത്തനംതിട്ട: ശബരിമലയിൽ നാളെ മകരവിളക്ക്. ഇതിനു മുന്നോടിയായി പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ഇന്നലെ പുറപ്പെട്ടു.
മകരവിളക്കുനാൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയാണ് ഇന്നലെ ഉച്ചയ്ക്ക് പന്തളത്തു നിന്നും കാൽനടയായി പുറപ്പെട്ടത്.
പരന്പരാഗത പാതയിലൂടെയുള്ളയാത്ര നാളെ വൈകുന്നേരം ശബരിമലയിലെത്തും. തുടർന്ന് തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടക്കുന്പോൾ പൊന്നന്പലമേട്ടിൽ മകരജ്യോതി തെളിയും. ഇന്ന് പന്പ സംഗമവും പന്പവിളക്കും നടക്കും. മകരസംക്രമപൂജയും നാളെയാണ്.