കൊ​​​ല്ലം: അ​​​ടു​​​ത്ത ആ​​​ഴ്ച ട്രെ​​​യി​​​ൻ സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റെ​​​യി​​​ല്‍​വേ ഡി​​​വി​​​ഷ​​​നി​​​ല്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ജോ​​​ലി​​​ക​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ജ​​​നു​​​വ​​​രി 18നും 26​​​നും ഇ​​​ട​​​യി​​​ല്‍ ട്രെ​​​യി​​​ന്‍ സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ത​​​ട​​​സ​​​പ്പെ​​​ടു​​​ക. എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നും ഗു​​​രു​​​വാ​​​യൂ​​​രി​​​നു​​​മി​​​ട​​​യി​​​ലാ​​​ണ് ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ ഷെ​​​ഡ്യൂ​​​ളു​​​ക​​​ളി​​​ല്‍ താ​​​ത്കാ​​​ലി​​​ക മാ​​​റ്റം വ​​​രു​​​ന്ന​​​ത്.

ചി​​​ല ട്രെ​​​യി​​​നു​​​ക​​​ള്‍ പു​​​റ​​​പ്പെ​​​ടു​​​ന്ന സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ട്. നാ​​​ലു ട്രെ​​​യി​​​നു​​​ക​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യും റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യും ദ​​​ക്ഷി​​​ണ റെ​​​യി​​​ല്‍​വെ അ​​​റി​​​യി​​​ച്ചു. ജ​​​നു​​​വ​​​രി 18, 19, 25, 26 എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് ട്രെ​​​യി​​​ന്‍ ഗ​​​താ​​​ഗ​​​തം ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ടു​​​ന്ന​​​ത്.

ജ​​​നു​​​വ​​​രി 18നും 25​​​നും:

● ചെ​​​ന്നൈ എ​​​ഗ്മോ​​​റി​​​ല്‍നി​​​ന്ന് ഗു​​​രു​​​വാ​​​യൂ​​​രി​​​ലേ​​​ക്കു​​​ള്ള എ​​​ക്‌​​​സ്പ്ര​​​സ് ട്രെ​​​യി​​​ന്‍ (16127) ചാ​​​ല​​​ക്കു​​​ടി​​​യി​​​ല്‍ യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ചാ​​​ല​​​ക്കു​​​ടി മു​​​ത​​​ല്‍ ഗു​​​രു​​​വാ​​​യൂ​​​ര്‍ വ​​​രെ​​​യു​​​ള്ള യാ​​​ത്ര റ​​​ദ്ദാ​​​ക്കും.

● ചെ​​​ന്നൈ സെ​​​ന്‍​ട്ര​​​ലി​​​ല്‍നി​​​ന്ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ലേ​​​ക്കു​​​ള്ള സൂ​​​പ്പ​​​ര്‍ ഫാ​​​സ്റ്റ് എ​​​ക്‌​​​സ്പ്ര​​​സ് (22639) പാ​​​ല​​​ക്കാ​​​ട് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ആ​​​ല​​​പ്പു​​​ഴ​​​യി​​​ലേ​​​ക്ക് തു​​​ട​​​ര്‍ യാ​​​ത്ര​​​യു​​​ണ്ടാ​​​വി​​​ല്ല.

● തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍​ട്ര​​​ലി​​​ല്‍നി​​​ന്ന് ഗു​​​രു​​​വാ​​​യൂ​​​രി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്‌​​​സ്പ്ര​​​സ് ട്രെ​​​യി​​​ന്‍ (16342) എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ല്‍ യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

● കാ​​​ര​​​യ്ക്ക​​​ലി​​​ല്‍നി​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നി​​​ലേ​​​ക്കു​​​ള്ള എ​​​ക്‌​​​സ്പ്ര​​​സ് (16187) പാ​​​ല​​​ക്കാ​​​ട് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.​​ മ​​​ധു​​​ര​​​യി​​​ല്‍നി​​​ന്ന് ഗു​​​രു​​​വാ​​​യൂ​​​രി​​​ലേ​​​ക്കു​​​ള്ള എ​​​ക്‌​​​സ്പ്ര​​​സ് (16327) ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ആ​​​ലു​​​വ​​​യി​​​ലും യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.
ജ​​​നു​​​വ​​​രി 19 നും, 26​​​നും:
● ആ​​​ല​​​പ്പു​​​ഴ-​​​ചെ​​​ന്നൈ സെ​​​ന്‍​ട്ര​​​ല്‍ എ​​​ക്‌​​​സ്പ്ര​​​സ് (22640) പാ​​​ല​​​ക്കാ​​​ട് നി​​​ന്നാ​​​ണ് യാ​​​ത്ര പു​​​റ​​​പ്പെ​​​ടു​​​ക. സ​​​മ​​​യം രാ​​​ത്രി 7.50.
● എ​​​റ​​​ണാ​​​കു​​​ളം-​​​ക​​​ണ്ണൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സ് (16305) തൃ​​​ശൂ​​​രി​​​ല്‍നി​​​ന്ന് രാ​​​വി​​​ലെ 7.16ന് ​​​പു​​​റ​​​പ്പെ​​​ടും.
● ഗു​​​രു​​​വാ​​​യൂ​​​ര്‍-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്‌​​​സ്പ്ര​​​സ് എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്ന് രാ​​​വി​​​ലെ 5.20 നാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് പു​​​റ​​​പ്പെ​​​ടു​​​ക.
● എ​​​റ​​​ണാ​​​കു​​​ളം-കാ​​​ര​​​യ്ക്ക​​​ല്‍ എ​​​ക്‌​​​സ്പ്ര​​​സ് (16188) പാ​​​ല​​​ക്കാ​​​ട് നി​​​ന്ന് പു​​​ല​​​ര്‍​ച്ചെ 1.40നാ​​​ണ് പു​​​റ​​​പ്പെ​​​ടു​​​ക.
● ഗു​​​രു​​​വാ​​​യൂ​​​ര്‍-​​​മ​​​ധു​​​ര എ​​​ക്‌​​​സ്പ്ര​​​സ് (16328) ആ​​​ലു​​​വ​​​യി​​​ല്‍നി​​​ന്ന് രാ​​​വി​​​ലെ 7.24ന് ​​​പു​​​റ​​​പ്പെ​​​ടും.
റ​​​ദ്ദാ​​​ക്കു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ള്‍:
● ജ​​​നു​​​വ​​​രി 18നും 26​​​നും ഇ​​​ട​​​യി​​​ല്‍ നാ​​​ലു ട്രെ​​​യി​​​നു​​​ക​​​ള്‍ റ​​​ദ്ദാ​​​ക്കും. പൂ​​​ർ​​​ണ​​​മാ​​​യും റ​​​ദ്ദാ​​​ക്കു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ൾ ഇ​​​വ​​​യാ​​​ണ്:
● ജ​​​നു​​​വ​​​രി 18, 25 - എ​​​റ​​​ണാ​​​കു​​​ളം-​​​ഷൊ​​​ര്‍​ണൂ​​​ര്‍ സ്‌​​​പെ​​​ഷ​​​ല്‍ (06018)
● ജ​​​നു​​​വ​​​രി 19 - ഷൊ​​​ര്‍​ണൂ​​​ര്‍-​​​എ​​​റ​​​ണാ​​​കു​​​ളം സ്‌​​​പെ​​​ഷ​​​ല്‍ (06017),
● ഗു​​​രു​​​വാ​​​യൂ​​​ര്‍-​​​എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ര്‍ (06439),
● കോ​​​ട്ട​​​യം-​​​എ​​​റ​​​ണാ​​​കു​​​ളം പാ​​​സ​​​ഞ്ച​​​ര്‍