സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നല്കാനുള്ള അധികാരം വകുപ്പ് മേധാവികൾക്ക്
Tuesday, January 14, 2025 1:59 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നല്കാനുള്ള അധികാരം വകുപ്പ് മേധാവികൾക്ക് നല്കി ഉത്തരവിറങ്ങി.
വിവിധ വകുപ്പുകളിൽനിന്നും അധികാരം വകുപ്പ് മേധാവികൾക്ക് നല്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് അപേക്ഷകൾ ലഭിച്ച പശ്ചാത്തലത്തിലാണ് പൊതുഭരണവകുപ്പ് ഇത്തരത്തിൽ ഉത്തരവിറക്കിയത്.
അനുമതി നൽകുന്പോൾ പ്രതിഫലം കൈപ്പറ്റുന്നില്ലെന്ന് വകുപ്പു മേധാവികൾ ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.