നി​​ല​​മ്പൂ​​ര്‍: നി​​ല​​മ്പൂ​​ര്‍ എം​​എ​​ല്‍എ​​യാ​​യി​​രു​​ന്ന പി.​​വി. അ​​ന്‍വ‌​​ര്‍, സ്ഥാ​​നം രാ​​ജി​​വ​​ച്ച​​തോ​​ടെ ആ​​റ് മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ മ​​ണ്ഡ​​ലം ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലേ​​ക്ക് നീ​​ങ്ങും. 45 വ​​ര്‍ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു ശേ​​ഷ​​മാ​​ണ് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു നി​​ല​​മ്പൂ​​ര്‍ ഒ​​രു​​ങ്ങു​​ന്ന​​ത്. 1980ല്‍ ​​ഇ.​​കെ. നാ​​യ​​നാ​​ര്‍ മ​​ന്ത്രി​​സ​​ഭ​​യി​​ല്‍ വ​​നം, തൊ​​ഴി​​ല്‍ മ​​ന്ത്രി​​യാ​​യി​​രു​​ന്ന ആ​​ര്യാ​​ട​​ന്‍ മു​​ഹ​​മ്മ​​ദി​​നു മ​​ത്സ​​രി​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി സി​​റ്റിം​​ഗ് എം​​എ​​ല്‍എ സി. ​​ഹ​​രി​​ദാ​​സ് രാ​​ജി​​വ​​ച്ച ഒ​​ഴി​​വി​​ലാ​​ണ് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​ത്.

മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​നെ 17,841 വോ​​ട്ടു​​ക​​ള്‍ക്ക് അ​​ന്ന് ആ​​ര്യാ​​ട​​ന്‍ മു​​ഹ​​മ്മ​​ദ് തോ​​ല്‍പ്പിക്കുകയും ചെ​​യ്തു. ഇ​​പ്പോ​​ള്‍ വീ​​ണ്ടു​​മൊ​​രി​​ക്ക​​ല്‍കൂ​​ടി നി​​ല​​മ്പൂ​​ര്‍ മ​​ണ്ഡ​​ല​​ത്തി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സം​​ജാ​​ത​​മാ​​കു​​മ്പോ​​ള്‍ എ​​ല്‍ഡി​​എ​​ഫ്-‍യു​​ഡി​​എ​​ഫ് ക്യാ​​മ്പു​​ക​​ള്‍ ത​​ന്ത്ര​​ങ്ങ​​ള്‍ മെ​​ന​​യാ​​ന്‍ അ​​ണി​​യ​​റ​​യി​​ല്‍ നീ​​ക്കം തു​​ട​​ങ്ങി.

തൃ​​ണ​​മൂ​​ല്‍ കോ​​ണ്‍ഗ്ര​​സി​​ന്‍റെ സം​​സ്ഥാ​​ന ക​​ണ്‍വീ​​ന​​ര്‍സ്ഥാ​​നം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നാ​​ണ് പി.​​വി. അ​​ന്‍വ‌​​ര്‍, എം​​എ​​ല്‍എ​​സ്ഥാ​​നം രാ​​ജി​​വ​​ച്ച​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ അ​​യോ​​ഗ്യ​​ത ക​​ല്‍പ്പിക്കുന്ന​​തി​​നു ത​​ട​​യി​​ടാ​​ന്‍കൂ​​ടി​​യാ​​ണ് അ​​ദ്ദേ​​ഹം പെ​​ട്ടെ​​ന്നു രാ​​ജി സ​​മ​​ര്‍പ്പി​​ച്ച​​ത്.

നി​​ല​​മ്പൂ​​ര്‍ മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ട്ടു ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ നാ​​ലു വീ​​തം ഇ​​രു​​പ​​ക്ഷ​​ത്തി​​നു​​മു​​ണ്ട്. നി​​ല​​മ്പൂ​​ര്‍ ന​​ഗ​​ര​​സ​​ഭ, പോ​​ത്തു​​ക‌​​ല്‍, അ​​മ​​ര​​മ്പ​​ലം, ചു​​ങ്ക​​ത്ത​​റ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ എ​​ല്‍ഡി​​എ​​ഫും എ​​ട​​ക്ക​​ര, വ​​ഴി​​ക്ക​​ട​​വ്, മൂ​​ത്തേ​​ടം, ക​​രു​​ളാ​​യി പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ യു​​ഡി​​എ​​ഫു​​മാ​​ണു ഭ​​രി​​ക്കു​​ന്ന​​ത്. ഇ​​രു​​മു​​ന്ന​​ണി​​ക​​ളും മ​​ണ്ഡ​​ല​​ത്തി​​ല്‍ തു​​ല്യ​​ശ​​ക്തി​​ക​​ളാ​​ണ്.

2016ല്‍ ​​ന​​ഷ്ട​​മാ​​യ ത​​ങ്ങ​​ളു​​ടെ കു​​ത്ത​​ക മ​​ണ്ഡ​​ലം തി​​രി​​ച്ചു​​പി​​ടി​​ക്കാ​​നു​​ള്ള ത​​ന്ത്ര​​ങ്ങ​​ള്‍ യു​​ഡി​​എ​​ഫ് ഒ​​രു​​ക്കു​​മെ​​ന്ന കാ​​ര്യ​​ത്തി​​ല്‍ സം​​ശ​​യ​​മി​​ല്ല. കെ​​പി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ആ​​ര്യാ​​ട​​ന്‍ ഷൗ​​ക്ക​​ത്ത്, മ​​ല​​പ്പു​​റം ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് വി.​​എ​​സ്. ജോ​​യ് എ​​ന്നി​​വ​​രി​​ല്‍ ഒ​​രാ​​ളാ​​യി​​രി​​ക്കും സ്ഥാ​​നാ​​ര്‍ഥി.

വി.​​എ​​സ്. ജോ​​യ് മ​​ത്സ​​രി​​ച്ചാ​​ല്‍ നി​​ല​​മ്പൂ​​രി​​ല്‍ നി​​രു​​പാ​​ധി​​ക പി​​ന്തു​​ണ​​യും അ​​ന്‍വ​​ര്‍ പ​​റ​​ഞ്ഞു​​വ​​യ്ക്കു​​ന്നു. ഇ​​ട​​തു​​മു​​ന്ന​​ണി​​യെ സം​​ബ​​ന്ധി​​ച്ച് പി.​​വി. അ​​ന്‍വ​​ര്‍ പു​​റ​​ത്തു​​പോ​​യ​​ത് പാ​​ര്‍ട്ടി​​യെ ഒ​​രു വി​​ധ​​ത്തി​​ലും ബാ​​ധി​​ച്ചി​​ട്ടി​​ല്ലെ​​ന്നു തെ​​ളി​​യി​​ക്കേ​​ണ്ട​​ത് അ​​നി​​വാ​​ര്യ​​മാ​​ണ്. അ​​തി​​നാ​​ല്‍ത്ത​​ന്നെ നി​​ല​​മ്പൂ​​രി​​ലെ വി​​ജ​​യം മു​​ഖ്യ​​മ​​ന്ത്രി​​ക്ക് ഉ​​ള്‍പ്പെ​​ടെ അ​​ഭി​​മാ​​ന പോ​​രാ​​ട്ടം​​കൂ​​ടി​​യാ​​ണ്.


പി.​​വി. അ​​ന്‍വ​​റി​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ ത​​ന്ത്ര​​ങ്ങ​​ള്‍ നി​​ല​​മ്പൂ​​രി​​ല്‍ സി​​പി​​എ​​മ്മി​​നു വ​​ലി​​യ നേ​​ട്ടം ഉ​​ണ്ടാ​​ക്കി ക്കൊടുത്തി​​രു​​ന്നു. ഇ​​പ്പോ​​ള്‍ രാ​​ജി​​വ​​ച്ച് അ​​ന്‍വ​​ര്‍ എ​​തി​​ര്‍ചേ​​രി​​യി​​ല്‍ നി​​ല്‍ക്കു​​മ്പോ​​ള്‍ സി​​പി​​എ​​മ്മി​​നു മു​​ന്നി​​ല്‍ ഉ​​യ​​ര്‍ത്തു​​ന്ന വെ​​ല്ലു​​വി​​ളി ചി​​ല്ല​​റ​​യ​​ല്ല. 20 വ​​ര്‍ഷ​​ത്തി​​നു ശേ​​ഷ​​മാ​​ണു വി​​ക​​സ​​ന മു​​ന്ന​​ണി ഉ​​ണ്ടാ​​ക്കി എ​​ല്‍ഡി​​എ​​ഫ് ഭ​​ര​​ണം പി​​ടി​​ച്ച​​ത്.

അ​​തും മൂ​​ന്നി​​ല്‍ ര​​ണ്ട് ഭൂ​​രി​​പ​​ക്ഷ​​ത്തി​​നാ​​യി​​രു​​ന്നു വി​​ജ​​യം. 2016 ലും 2021​​ലും ആ​​ര്യാ​​ട​​ന്‍ മു​​ഹ​​മ്മ​​ദി​​ന്‍റെ ത​​ട്ട​​ക​​ത്തി​​ല്‍ അ​​ന്‍വ​​റി​​നാ​​യി​​രു​​ന്നു ഭൂ​​രി​​പ​​ക്ഷം. ഒ​​ന്ന​​ര പ​​തി​​റ്റാ​​ണ്ടി​​നു ശേ​​ഷം അ​​മ​​ര​​മ്പ​​ലം പ​​ഞ്ചാ​​യ​​ത്തി​​ല്‍ എ​​ല്‍ഡി​​എ​​ഫി​​നു ഭ​​ര​​ണം നേ​​ടി​​ക്കൊടു​​ത്ത​​തും അ​​ന്‍വ​​റി​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ​​ത​​ന്ത്ര​​ത്തി​​ന്‍റെ ഫലമാ​​യി​​രു​​ന്നു.

സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്രട്ടേറിയ​​റ്റ് അം​​ഗം എം.​​ സ്വ​​രാ​​ജ് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ൽ സ്ഥാ​​നാ​​ർ​​ഥി​​യാ​​കാ​​നാ​​ണു കൂ​​ടു​​ത​​ൽ ​​സാ​​ധ്യ​​ത. സി​​പി​​എം ജി​​ല്ലാ ക​​മ്മി​​റ്റി അം​​ഗം ഇ. ​​പ​​ദ്മാ​​ക്ഷ‌​​ന്‍, നി​​ല​​മ്പൂ​​ര്‍ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍മാ​​ന്‍ മാ​​ട്ടു​​മ്മ​​ല്‍ സ​​ലീം, മ​​ല​​പ്പു​​റം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം അ​​ഡ്വ. ഷെ​​റോ​​ണ റോ​​യി എ​​ന്നി​​വ​​രും പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ട്.

വ​​ന്യ​​മൃ​​ഗ​​ശ​​ല്യം അ​​തി​​രൂ​​ക്ഷ​​മാ​​യ നി​​ല​​മ്പൂ​​ര്‍ മ​​ണ്ഡ​​ല​​ത്തി​​ല്‍ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ പ്ര​​ധാ​​ന​​വി​​ഷ​​യ​​വും ഇ​​തു​​ത​​ന്നെ​​യാ​​യി​​രി​​ക്കും. ഇ​​ത് ഇ​​രു മു​​ന്ന​​ണി​​ക​​ളു​​ടെ​​യും ഉ​​റ​​ക്കം​​കെ​​ടു​​ത്തും. സി​​പി​​എ​​മ്മി​​ലും കോ​​ണ്‍ഗ്ര​​സി​​ലും നി​​ല​​നി​​ല്‍ക്കു​​ന്ന ഗ്രൂ​​പ്പ് പോ​​രു​​ക​​ളി​​ലും ആ​​ശ​​ങ്ക​​യു​​ണ്ട്.

ബി​​ജെ​​പി ഇ​​ക്കു​​റി ക​​രു​​ത്ത​​നാ​​യ സ്ഥാ​​നാ​​ര്‍ഥി​​യെ മ​​ത്സ​​രി​​പ്പി​​ക്കു​​മെ​​ന്നാ​​ണു സൂ​​ച​​ന. ക​​ഴി​​ഞ്ഞ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ല്‍ ല​​ഭി​​ച്ച വോ​​ട്ടി​​ന്‍റെ വ​​ര്‍ധ​​ന​​യാ​​ണ് ഇ​​തി​​നു കാ​​ര​​ണം. ജി​​ല്ലാ​​ത​​ല​​ത്തി​​ലു​​ള്ള നേ​​താ​​ക്ക​​ള്‍ക്കാ​​ണു​​ബി​​ജെ​​പി​​യി​​ൽ മു​​ന്‍ഗ​​ണ​​ന. എ​​സ്ഡി​​പി​​ഐ, വെ​​ല്‍ഫെ​​യ​​ര്‍ പാ​​ര്‍ട്ടി വോ​​ട്ടു​​ക​​ളും നി​​ര്‍ണാ​​യ​​ക​​മാ​​കും.