കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം കോട്ടയത്ത്
Tuesday, January 14, 2025 3:07 AM IST
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും മദ്യവിരുദ്ധ കമ്മീഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം 26ന് കോട്ടയം ലൂര്‍ദ് ഫൊറോന ഓഡിറ്റോറിയത്തില്‍ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും.
ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ തോമസ് തറയില്‍, ബിഷപ്പുമാരായ മാര്‍ ജോസ് പുളിക്കല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ഡോ. ആര്. ക്രിസ്തുദാസ്, ഡോ. ജസ്റ്റിന് അലക്സാണ്ടര്‍ മഠത്തില്‍പറമ്പില്‍, മേജര്‍ രവി, ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള എന്നിവര്‍ പ്രസംഗിക്കും.
യുവജന-കരിസ്മാറ്റിക്-ആരോഗ്യ മേഖലകളിലെ പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലും മേജര്‍ രവിയും വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.
ലഹരിവിഷയത്തില്‍ നാട് നേരിടുന്ന ദുരന്തസാഹചര്യങ്ങളും പരിഹാര വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമാകും. കേരള കത്തോലിക്കാസഭയുടെ 32 രൂപതകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.