മിൽമ യൂണിയൻ തെരഞ്ഞെടുപ്പ്: യുഡിഎഫ് പാനലായി
Tuesday, January 14, 2025 1:59 AM IST
കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടവരുടെ പട്ടിക യുഡിഎഫ് നിശ്ചയിച്ചു. എറണാകുളത്തുനിന്ന് കെ.സി. മാർട്ടിൻ, വത്സലൻ പിള്ള, ജോൺ തെരുവത്ത്, പി. എസ്. നജീബ്, പുഷ്പ വിജയൻ എന്നിവർ മത്സരിക്കും.
പോൾ മാത്യു, ജോൺസൻ കുരുവിള (ഇടുക്കി ), എൻ. ആർ. രാധാകൃഷ്ണൻ, ടി. എൻ. സത്യൻ, ഷാജു വെളിയൻ, താരാ ഉണ്ണിക്കൃഷ്ണൻ (തൃശൂർ ), സോണി ജോസഫ്, ജോജോ ജോസഫ്, ജെ. ജയ്മോൻ (കോട്ടയം ) എന്നിവരാണ് മറ്റു ജില്ലകളിൽനിന്ന് പാനലിലുള്ളത്.
പാനലിനുപുറത്ത് കോൺഗ്രസ് അനുകൂല ക്ഷീരസംഘം പ്രസിഡന്റുമാർ മത്സരരംഗത്തുണ്ടെങ്കിൽ പിന്തിരിപ്പിക്കാൻ അതത് ഡിസിസി പ്രസിഡന്റുമാരെയും നേതാക്കളെയും കെപിസിസി പ്രസിഡന്റ് ചുമതലപ്പെടുത്തി.
മിൽമ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കെപിസിസി സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് പാനലിന് രൂപം നൽകിയത്.