റെജിമോൻ വർഗീസ് എംസിഎ പ്രസിഡന്റ്, രാജുമോൻ ജനറൽ സെക്രട്ടറി
Tuesday, January 14, 2025 3:07 AM IST
തിരുവനന്തപുരം: തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ 2025-2026 വർഷത്തേക്കുള്ള മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) പ്രസിഡന്റായി റെജിമോൻ വർഗീസ്, ജനൽ സെക്രട്ടറിയായി രാജുമോൻ, ട്രഷററായി ജോൺ അരിശിൻമൂട് എന്നിവരെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ സഭയുടെ തലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. എംസിഎ ആത്മീയ ഉപദേഷ്ടാവ് റവ. ഗീവർഗീസ് നെടിയത്ത് റമ്പാൻ, വികാരി ജനറാൾ ഫാ. തോമസ് കൈയാലയ്ക്കൽ, ചാൻസലർ ഫാ. ജോൺ കുറ്റിയിൽ, പ്രൊക്യുറേറ്റർ ഫാ. കോശി ഐസക്ക് പുന്നമൂട്ടിൽ, ഫാ. വർഗീസ് പുല്ലുംവിളതെക്കേതിൽ എന്നിവർ സന്നിഹിതരായിരുന്നു.