ഹണി റോസിന്റെ പരാതിയില്‍ നിയമോപദേശം തേടി പോലീസ്
Monday, January 13, 2025 2:58 AM IST
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി നടി ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരേ നല്കിയ പരാതിയില്‍ നേരിട്ട് കേസെടുക്കണോയെന്ന് നിയമോപദേശം തേടിയിരിക്കുകയാണ് പോലീസ്.
ഇതിനു ശേഷമാകും തുടര്‍നടപടികള്‍. എറണാകുളം സെന്‍ട്രല്‍ പോലീസിനാണു നടി പരാതി നല്‍കിയത്. സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരേ രാഹുല്‍ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് പരാതിയില്‍ ആരോപിച്ചിട്ടുള്ളത്.