വനം നിയമ ഭേദഗതി: പബ്ലിക് ഹിയറിംഗ് നടത്തണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
Monday, January 13, 2025 2:58 AM IST
കൊച്ചി: വനം നിയമ ഭേദഗതിക്കെതിരേ കുറച്ചു പരാതിയേ കിട്ടിയുള്ളൂവെന്നു പറയുന്ന വനംമന്ത്രി പബ്ലിക് ഹിയറിംഗിനു തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.
മലയോര മേഖലയില്‍ വസിക്കുന്ന ജനങ്ങള്‍ക്കും ആദിവാസി സമൂഹത്തിനും കര്‍ഷകര്‍ക്കും നിയമഭേദഗതിയെപ്പറ്റിയുള്ള പരാതി നേരിട്ടു കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
വനം നിയമ ഭേദഗതിയില്‍ ജനത്തിന് പരാതിയില്ലെന്ന തെറ്റിദ്ധാരണ പരത്താന്‍ മന്ത്രി ശ്രമിക്കുകയാണ്. ആരുടെയൊക്കെ പരാതികളാണു കിട്ടിയതെന്ന് സര്‍ക്കാര്‍ പരസ്യപ്പെടുത്തണം. -യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി.