കാരിത്താസിലെ പീഡിയാട്രിക് വിഭാഗം ഇനിമുതല്‍ കാരിത്താസ് മാതായില്‍
Wednesday, November 20, 2024 2:25 AM IST
കോട്ടയം: കാരിത്താസ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ചിരുന്ന കുട്ടികള്‍ക്കായുള്ള പീഡിയാട്രിക് വിഭാഗത്തിന്റെ സേവനം കാരിത്താസ് മാതാ ഹോസ്പിറ്റലിലേക്ക് മാറി.
ബാലതാരം ദേവനന്ദ ഉദ്ഘാടനം ചെയ്ത പുതിയ പീഡിയാട്രിക് ഡിപ്പാര്‍ട്ട്മെന്റില്‍ ജനറല്‍ പീഡിയാട്രിക്സ്, പീഡിയാട്രിക് ഓങ്കോളജി, പീഡിയാട്രിക് പള്‍മണോളജി, പീഡിയാട്രിക് ആന്‍ഡ് നിയോനാറ്റല്‍ സര്‍ജറി എന്നീ വിഭാഗങ്ങളിലായി പതിനഞ്ചോളം വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.
കുട്ടികള്‍ക്കുള്ള ചില്‍ഡ്രന്‍സ് ഏരിയ, പ്ലേ ഏരിയ എന്നിവ ആകര്‍ഷണീയമായി സജ്ജീകരിച്ചിരിക്കുന്ന പീഡിയാട്രിക് വിഭാഗം ഒരു ആശുപത്രിഎന്നതിനപ്പുറത്തേക്ക്, വളരെ പോസിറ്റിവായ ഒരു പരിസ്ഥിതിയാണ് സമ്മാനിക്കുന്നതെന്ന് ബാലതാരം ദേവനന്ദ ഉദ്ഘാടന വേളയില്‍ പറഞ്ഞു.
കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍ഡ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു.
അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സാജന് തോമസ് മുനിസിപ്പല്‍ കൗണ്‍സിലര്‍ അന്‍സു ജോസഫ്, ഫാ. ജിനു കാവില്‍, ഡോ. സുനു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.