ഡോ. ഫ്രാങ്ക്ളിൻ ജോൺ വൈസ്മനിൽ വിസിറ്റിംഗ് സയന്റിസ്റ്റ്
Wednesday, November 20, 2024 2:25 AM IST
കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജിലെ വൈസ് പ്രിൻസിപ്പലും കെമിസ്ട്രി വിഭാഗത്തിലെ അസോ. പ്രഫസറുമായ ഡോ. ഫ്രാങ്ക്ളിൻ ജോണിനെ ഇസ്രായേലിലെ റെഹോവോത്തിലെ വൈസ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വിസിറ്റിംഗ് സയന്റിസ്റ്റായി തെരഞ്ഞെടുത്തു.
നൊബേൽ ജേതാവ് പ്രഫ. അദാ ഇ. യോനാഥിന്റെ ‘ജീവന്റെ ഉത്പത്തി’യെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ഫ്രാങ്ക്ളിൻ ജോൺ ഭാഗമാകുന്നത്. ഡെന്റൽ സർജനായ ഡോ. ഷെറിനാണു ഭാര്യ. കെവിൻ, ജെയിൻ എന്നിവർ മക്കളാണ്.