മോണ്‍. മുരിങ്ങാത്തേരി ഹെൽത്ത്കെയർ മിഷനറി അവാർഡ് ഡോ. ജോണ്‍ സി. ഉമ്മന്‍
Wednesday, November 20, 2024 2:25 AM IST
തൃശൂർ: ജൂബിലി മിഷൻ ആശുപത്രിയുടെ സ്ഥാപക ഡയറക്ടർ മോണ്‍. മാത്യു മുരിങ്ങാത്തേരിയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ ദേശീയ ഹെൽത്ത്കെയർ മിഷനറി അവാർഡ് ഡോ. ജോണ്‍ സി. ഉമ്മന്‍.
50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ജനുവരി ആദ്യവാരത്തിൽ സമ്മാനിക്കും.തെക്കൻ ഒഡീഷയിലെ ഉൾനാടൻപ്രദേശമായ റയഗാഡ ജില്ലയിലെ ബിസാംകട്ടക്ക് കേന്ദ്രീകരിച്ച് ആദിവാസികൾക്കിടയിൽ നടത്തുന്ന പ്രവർത്തനങ്ങളാണ് ഡോ. ജോണ്‍ സി. ഉമ്മനെ അവാർഡിന് അർഹനാക്കിയത്.
ആദിവാസി ഊരുകൾ കേന്ദ്രമാക്കിയുള്ള പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ആളാണ് ഡോ. ജോൺ സി. ഉമ്മൻ. ഒഡീഷ സർക്കാരിന്റെയും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിന്റെയും വിവിധ പുരസ്കാരങ്ങൾ നേടിയ ഡോ. ജോണ്‍ പത്തനംതിട്ട സ്വദേശിയാണ്.