‘പരസ്യ’വർഗീയത; കാഫിർ സ്ക്രീൻഷോട്ടിന് സമാനമായ വർഗീയപ്രചാരണം: വി.ഡി. സതീശൻ
Wednesday, November 20, 2024 2:25 AM IST
കാസർഗോഡ്: ദേശാഭിമാനിക്കു നല്‍കാത്ത പരസ്യം മുസ്ലിം സംഘടനകളുടെ പത്രങ്ങൾക്കു നല്‍കിയതിലൂടെ സിപിഎം നടത്തിയതു കാഫിര്‍ സ്ക്രീന്‍ ഷോട്ടിന് സമാനമായ വര്‍ഗീയ പ്രചാരണമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടുമെന്ന് ഉറപ്പായിട്ടും സിപിഎം നടപ്പാക്കാന്‍ ശ്രമിക്കുന്നത് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ച് ബിജെപിയെ ജയിപ്പിക്കാനുള്ള ഹീന തന്ത്രമാണെന്നും അദ്ദേഹം കാസർഗോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സന്ദീപ് വാര്യര്‍ ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെയാണ് സിപിഎം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നത്. പിണറായി വിജയന് പാഷാണം വര്‍ക്കിയുടെ നിലവാരത്തിലേക്ക് തരംതാണിരിക്കുകയാണ്.
സര്‍ക്കാരിന് പത്തു മിനിട്ടുകൊണ്ടു തീര്‍ക്കാന്‍ കഴിയുന്ന മുനമ്പം വിഷയം പരിഹരിക്കാതെ ക്രൈസ്തവര്‍ക്കും മുസ്ലിംകള്ക്കും ഇടയില്‍ ഭിന്നതയുണ്ടാക്കി അതില്‍ നിന്നു മുതലെടുപ്പ് നടത്താന്‍ സംഘപരിവാറിനും ബിജെപിക്കും അവസരമുണ്ടാക്കി കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.