‘സ്റ്റഡി ഇന്‍ കേരള’ പ്രീ കോണ്‍ക്ലേവ് ഇന്ന്
Monday, January 13, 2025 2:58 AM IST
കൊച്ചി: കൊച്ചിയില്‍ നടക്കുന്ന ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിനു മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന പ്രീ കോണ്‍ക്ലേവ് ശില്പശാല ഇന്നു നടക്കും.
രാവിലെ 10 മുതല്‍ ‘സ്റ്റഡി ഇന്‍ കേരള’ എന്ന വിഷയത്തില്‍ കൊച്ചി രാജഗിരി കോളജിലാണു ശില്പശാല. മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. മിഷിഗണ്‍ സര്‍വകലാശാലയിലെ ഡോ. സക്കറിയ മാത്യു നേതൃത്വം നല്‍കും.
കോണ്‍ക്ലേവിനോടനുബന്ധിച്ച് ഇന്നു രാവിലെ 11 മുതല്‍ കൊച്ചി സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസ പ്രദര്‍ശനത്തിനും തുടക്കമാകും. സംസ്ഥാനത്തെ സര്‍വകലാശാലകളും മികച്ച മറ്റു സ്ഥാപനങ്ങളും പങ്കെടുക്കുന്ന ഉന്നതവിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.