ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്;റീൽസ് മത്സരവിജയികളെ പ്രഖ്യാപിച്ചു
Monday, January 13, 2025 2:58 AM IST
തിരുവനന്തപുരം: കൊച്ചിയിൽ 14, 15 തീയതികളിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി നടത്തിയ വീഡിയോ/റീൽസ് മത്സരത്തിലെ വിജയികളെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പ്രഖ്യാപിച്ചു.
നാലു വ്യക്തിഗത എൻട്രികളും ഒരു ഗ്രൂപ്പ് എൻട്രിയുമാണ് സമ്മാനാർഹമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വി. നിരഞ്ജൻ (യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്), പി. എച്ച്. നിഷമോൾ (ഗവ. പോളിടെക്നിക് കോളജ്, വെസ്റ്റ് ഹിൽ, കോഴിക്കോട്), എസ്. മുഹമ്മദ് ഷാസിൻ (എപിജെ അബ്ദുൾകലാം സ്കൂൾ ഓഫ് എൻവയോൺമെന്റൽ ഡിസൈൻ), കെ. മാധവ് (രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ്, കളമശേരി) എന്നിവരും എസ്. അഭിജിത്ത്, അജ്മൽ മുസ്തഫ, വി. മിഥുൻ പ്രസാദ്, നിമൽ ബാബു, തരുൺ ജോർജ് ഫിലിപ്പ് എന്നിവരുൾപ്പെട്ട ആലുവ യുസി കോളജ് ടീമുമാണ് സമ്മാനാർഹരായത്.
ജേതാക്കൾക്ക് 10,000 രൂപ വീതമുള്ള പുരസ്കാരവും പ്രശസ്തിപത്രവും കോൺക്ലേവിന്റെ സമാപനച്ചടങ്ങിൽ സമ്മാനിക്കുമെന്ന് മന്ത്രി അറിയിച്ചു.
കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ പി.ആർ. ജിജോയ്, ഇൻസ്റ്റിറ്റ്യൂട്ടിലെ എഡിറ്റിംഗ് വിഭാഗം അസോ. പ്രഫസർ കെ.ജി. രഞ്ജിത് കുമാർ എന്നിവരായിരുന്നു ജൂറി. തെരഞ്ഞെടുത്ത വീഡിയോകൾ കോൺക്ലേവിന്റെ ഭാഗമായി പ്രദർശിപ്പിക്കും.