ഡോ. ബി.എസ്. മനോജ് ഐ ട്രിപ്പിള്‍ ഇ ചെയര്മാന്
Monday, January 13, 2025 2:58 AM IST
കൊച്ചി: എൻജിനിയര്‍മാരുടെ അന്താരാഷ്ട്ര സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയേഴ്സ് (ഐ ട്രിപ്പിള്‍ ഇ) കേരള ഘടകം ചെയര്‍മാനായി ഡോ. ബി.എസ്. മനോജിനെയും സെക്രട്ടറിയായി എസ്. നന്ദനെയും തെരഞ്ഞെടുത്തു.
വൈസ് ചെയര്‍മാനായി ഡോ. എ.പി. ഗിലേഷ്, ട്രഷററായി ഡോ. പി.വി. സാബിഖ് എന്നിവരെയും തെരഞ്ഞെടുത്തു.
തിരുവനന്തപുരം ഐഐഎസ്ടിയിലെ പ്രഫസറാണ് ഡോ. മനോജ്. നന്ദന് തിരുവനന്തപുരം എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആൻഡ് ടെക്നോളജിയിലെ അസി. ഡയറക്ടറും.